web analytics

അൻപതിനായിരത്തോളം വിലവരുന്ന ലഹരി; കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി; വീഡിയോ

അൻപതിനായിരത്തോളം വിലവരുന്ന ലഹരി; കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി; വീഡിയോ

വിഴിഞ്ഞത്ത് ദേശീയപാതയിലെ വിഴിഞ്ഞം മുക്കോല സർവ്വീസ് റോഡിലൂടെ ബാഗിനുളളിൽ കഞ്ചാവുമായി പോയ ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി.

ആസാം സ്വദേശിയും പോത്തൻകോടിലുളള കോഴിക്കടയിലെ തൊഴിലാളിയുമായ സുൽത്താൻ അഹമ്മദിനെ(27) ആണ് എക്‌സൈസിന്റെ നെയ്യാറ്റിൻകര റേഞ്ച് ഇൻസ്‌പെക്ടറും സംഘവും പിടികൂടിയത്.

ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ദേശീയപാതയിൽ നടത്തിയ പട്രോളിങ്ങിന്റെ ഭാഗമായാണ് ഇയാളെ പിടികൂടിയത്.ബുധനാഴ്ച രാത്രി 10.30 നാണ് സംഭവം.

രണ്ടരക്കിലോ തൂക്കമുളള കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അൻപതിനായിരത്തോളം വിലവരുമെന്നാണ് കണക്കൂട്ടലെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.എസ്. പ്രശാന്ത് പറഞ്ഞു.

ഈ മാസം ആദ്യവാരത്തിൽ അവധിയെടുത്ത് സ്വന്തം നാടായ ആസാമിൽ പോയിരുന്നു. തിരികെ വരുമ്പോഴാണ് മറ്റ് വസ്തുക്കൾക്കൊപ്പം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ഒരുകിലോ അവിടെ നൽകിയത് 15000 രൂപയാണ്.

തിരുവനന്തപുരത്തുളള ആവശ്യക്കാർക്ക് ഒരു കിലോക്ക് 40000 രൂപയ്ക്കാണ് നൽകുകയെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. മുക്കോലയിലെ സർവ്വീസ് റോഡിനടുത്തുളള ഇടറോഡിലുളള ഒരാൾക്ക് വിൽക്കുന്നതിനാണ് ഷോൾഡർ ബാഗിൽ കഞ്ചാവെത്തിച്ചത്.

റേഞ്ച് ഇൻസ്‌പെക്ടർ ജെ.എസ്. പ്രശാന്ത്, അസി. ഇൻസ്‌പെക്ടർ എൻ.മണിവർണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.പ്രസന്നൻ, എസ്. അനീഷ്, യു.കെ.ലാൽകുമാർ, എം. വിനോദ് കുമാർ, അൽത്താഫ്, അഖിൽ, വനിതാ ഉദ്യോഗസ്ഥ എസ്. ശ്രീജ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

ഒറ്റവർഷംകൊണ്ട് മുഴുവൻ കാട്ടുപന്നികളേയും കൊന്നു തീർക്കും ; പുതിയ പദ്ധതിയിങ്ങനെ…

മനുഷ്യ വന്യജീവി സംഘർഷം വനമേഖലയ്ക്ക് പിന്നാലെ നാട്ടിൻപുറങ്ങളിലും പ്രതിസന്ധിയായതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന തീവ്രയത്‌നത്തിന് വനം വകുപ്പും സർക്കാരും.

കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ ‘ എന്ന പേരിലാണ് പദ്ധതി നടപ്പാകുക.
പദ്ധതിയിലൂടെ നാട്ടിലുള്ള മുഴുവൻ കാട്ടുപന്നികളേയും ഉന്മൂലനം ചെയ്യും.

കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വെട്ടിത്തെളിക്കും . നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലും.

കൂട്ടായ്മകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാകും പന്നികളെ കൊന്നൊടുക്കൽ. കിടങ്ങുകളും , കെണികളും തീർത്തും പന്നികളെ കൊന്നൊടുക്കും.

കാട്ടുപന്നികളെ വെടി വെക്കുന്നതിനുള്ള സങ്കീർണതകളും ഒഴിവാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ജനങ്ങൾക്കും അറിയിക്കാം.

Summary:
An inter-state worker was arrested by the Excise team at Vizhinjam Mukkola service road on the national highway in Vizhinjam for carrying ganja in a bag.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു ട്രോളോട് ട്രോള്‍

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷത്തിന് സമാനമായ മഴ ലഭിക്കുമെന്ന് കേന്ദ്ര...

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് മലയാളി…!

ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; വിജയിയായത് മലയാളി തിരുവനന്തപുരം:ആധാറിന്റെ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന...

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ

6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ കൊച്ചി: സൈബർ...

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട് പോസ്റ്ററുകൾ

സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുത്; പാലക്കാട്...

Related Articles

Popular Categories

spot_imgspot_img