പയ്യന്നൂരിൽ ബസ് ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽ നിന്നും ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടെന്ന് പരാതി. വിദ്യാർഥിയെ പ്രവേശനോത്സവത്തിന് ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാനായി വിദ്യാർഥി സ്കൂൾ ബസിൽ കയറിയപ്പോഴായിരുന്നു സംഭവം.
സ്കൂളിലെ ജീവനക്കാരനായ ഇസ്മായേൽ എന്നയാൾ വിദ്യാർഥിയെ ബസിൽ നിന്നും ഇറക്കി വിടുകയും. ഓഫിസ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി അപമാനിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകി. എന്നാൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
സംഭവത്തെത്തുടർന്ന് അപരിചിതനായ ഒരാളുടെ ബൈക്കിൽ കയറ്റി വിദ്യാർഥിയെ ഇയാൾ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു എന്ന് പറയുന്നു.