അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. ഏറ്റവും യാത്രാതിരക്കുള്ള റൂട്ടുകളിലാണ് അമൃത് ഭാരത് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിൽനിന്ന് വൻതിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളൊന്നും പരിഗണിച്ചില്ല. അമൃത് ഭാരത് എക്‌സ്പ്രസ് പുതുതായി 26 റൂട്ടിൽ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിലെ യാത്രക്കാർക്കും വന്ദേഭാരതിനെക്കാൾ പ്രയോജനപ്പെടുമായിരുന്നു.
വടക്കേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്‌നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര വണ്ടികളുമാണ് പരിഗണനയിലുള്ളത്. 22 കോച്ചുള്ള അമൃത് ഭാരത് തീവണ്ടിയിൽ 12 സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുണ്ടാകുക. മുന്നിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ച് സർവീസ് നടത്തുന്ന തീവണ്ടിക്ക് മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
തീവണ്ടിയുടെ ശരാശരിവേഗം മണിക്കൂറിൽ 68 മുതൽ 81 കിലോമീറ്ററാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നതും അമൃത് ഭാരത് വണ്ടികളാവും. നിലവിൽ രണ്ട് അമൃത് ഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. ദർഭംഗ-അയോധ്യ-ഡൽഹി ദ്വൈവാര എക്സ്പ്രസും, മാൾഡ-ബെംഗളൂരു പ്രതിവാര എക്സ്പ്രസും.
English summary : Amrit Bharat Express on busy route 26; There is not even a train to Kerala