ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

ഇത്രയും വലിയ തട്ടിപ്പ് രാജ്യത്ത് ആദ്യം..! വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ച് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് തട്ടിയെടുത്ത തുക ഞെട്ടിക്കുന്നത്…

കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന്റെ ഉടമ വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന് ഇരയായി 25 കോടി രൂപ നഷ്ടപ്പെട്ട സംഭവം സൈബർ സെൽ അന്വേഷിക്കുന്നു. കേരളത്തിലെ നിരവധി ശാഖകളുള്ള കമ്പനിയുടെ ഉടമയാണ് കുടുക്കിലായത്.

ഒരാൾക്കു മാത്രം ഇത്രയും വലിയ തുക നഷ്ടപ്പെടുന്ന സംഭവം രാജ്യത്ത് ആദ്യമാണെന്നാണ് സൂചന. പരാതിക്കാരൻ ഏറെക്കാലമായി ട്രേഡിങ് രംഗത്ത് പ്രവർത്തിച്ചുവരുന്ന ആളാണ്.

ഏകദേശം രണ്ട് വർഷം മുമ്പ്, വ്യാജമാണെന്നു മനസ്സിലാക്കാതെ തന്നെ അദ്ദേഹം ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഇടപാടുകൾ നടത്തിത്തുടങ്ങി. ആദ്യം നിക്ഷേപിച്ച പണത്തിന് ഇരട്ടിയായി ലാഭം കാണിച്ചുകൊണ്ട് തട്ടിപ്പുകാർ വിശ്വാസം നേടി.

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം

എന്നാൽ, ലാഭം പിൻവലിക്കാനുള്ള ശ്രമങ്ങൾ നിരന്തരം തടസ്സപ്പെടുകയും പലതവണ തീയതി നീട്ടി പറയുകയും ചെയ്തപ്പോൾ സംശയം ശക്തമായി. ഒടുവിൽ വലിയ തുക നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ ഉടൻ തന്നെ അദ്ദേഹം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിനെ വിവരമറിയിച്ചു.

വിവരം തിരുവനന്തപുരം സൈബർ ഓപ്പറേഷൻസ് ആസ്ഥാനത്തേക്കും കൈമാറി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. നഷ്ടപ്പെട്ട തുക മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറാതിരിക്കാനായി നടപടി സ്വീകരിച്ചു.

വെറും നാല് മാസത്തിനുള്ളിൽ പ്രതികൾക്ക് ഈ തുക തട്ടിയെടുക്കാൻ കഴിഞ്ഞുവെന്നാണ് കണ്ടെത്തൽ. വിദേശികളാണ് വ്യാജ ട്രേഡിങ് ആപ്പ് നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണം വ്യക്തമാക്കുന്നു.

പാഠം പഠിക്കാത്ത മലയാളി; കമ്പ്യൂട്ടർ അരച്ചുകലക്കി കുടിച്ച ഐടി വിദ​ഗ്ദർ മുതൽ ജഡ്ജി വരെ… ആർത്തിമൂത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകിയത് 763 കോടി

തിരുവനന്തപുരം: ഫോൺ എടുത്താൽ ഓൺലൈൻ തട്ടിപ്പിനെതിരേ ബോധവത്കരണം മാത്രമെ കേൾക്കാനുള്ളു. എന്നിട്ടും കഴിഞ്ഞവർഷം മലയാളികളിൽനിന്ന് തട്ടിപ്പുകാർ പറ്റിച്ചെടുത്തത് 763 കോടി രൂപ.

തട്ടിപ്പ് മനസ്സിലായ ഉടനെ പരാതി നൽകിയത് വഴി 107.55 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും റിപ്പോർട്ടിൽ പറയുന്നു.

അര ലക്ഷത്തോളം വരുന്ന തട്ടിപ്പുകളിൽ കൂടുതലും ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലൂടെയായിരുന്നു എന്നാണ് റിപ്പോർട്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റിലൂടെയുമുള്ള ജോലിവാഗ്ദാനത്തിൽ കുടുങ്ങി 1503 പേർക്ക് ഒരു ലക്ഷത്തിനുമേൽ തുക നഷ്ടമായെന്നാണ് സംസ്ഥാന സൈബർ ക്രൈം വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. ഇക്കാലയളവിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെയും വൻതോതിൽ കബളിക്കൽ നടന്നു.

വ്യാജ ആപ്പുകളിലൂടെ ഇരട്ടിയും അതിലധികവും ലാഭം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വീണുപോയതിൽ പോലീസുകാരും ജഡ്ജിയും അഭിഭാഷകരും ഡോക്ടർമാരുമൊക്കെയുണ്ട്.

1487 പേർക്കാണ് ഇങ്ങിനെ പണം നഷ്ടമായത്. ഒരു കോടി രൂപയുൾപ്പടെ നഷ്ടമായ കേസുകൾ കഴിഞ്ഞവർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

ഡിജിറ്റൽ അറസ്റ്റിനെതിരേയാണ് ഇന്ത്യയിൽ വ്യാപകമായ രീതിയിൽ ബോധവത്കരണം നടക്കുന്നതിനിടെയാണ് ഇത്രയും തുക തട്ടിയെടുത്തത്.

കേന്ദ്ര അന്വേഷണ ഏജൻസികളോ സംസ്ഥാന ഏജൻസികളോ ഇത്തരത്തിലുള്ള അറസ്റ്റോ നടപടികളോ നടത്താറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും 305 തട്ടിപ്പുകൾ വീണ്ടും അരങ്ങേറി.

ഡിജിറ്റൽ അറസ്റ്റിലായശേഷം സഹോദരിവഴി പണം കൈമാറിയ ഡോക്ടർ ഉൾപ്പടെയുള്ളവർക്ക് വൻതുകയാണ് നഷ്ടമായത്.

ലോൺ ആപ്പ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്, തിരിച്ചറിയൽ വിവരം മോഷ്ടിച്ചുള്ളവ, ഫോണിന്റെ നിയന്ത്രണം കൈക്കലാക്കിയുള്ളവ എന്നീ രീതികളിലും തട്ടിപ്പുകൾക്ക് കുറവില്ല.

പണം നഷ്ടമായവർ

ഐ.ടി. വിദഗ്‌ധർ – 231

ഡോക്ടർമാർ- 119

സർക്കാർ ഉദ്യോഗസ്ഥർ- 112

ബാങ്ക് ഉദ്യോഗസ്ഥർ- 62

അക്കൗണ്ടന്റുമാർ- 51

സ്വകാര്യസ്ഥാപന ജീവനക്കാർ- 618

അഭിഭാഷകർ- 34

ഡിസംബർ 31വരെ ലഭിച്ച പരാതികൾ 41,425

കേസെടുത്തത് 3457

Summary:
The owner of a Kochi-based pharmaceutical company with multiple branches across Kerala has lost ₹25 crore after falling victim to a fake online trading app scam. The Cyber Cell has launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

Related Articles

Popular Categories

spot_imgspot_img