കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനുൾപ്പെടെ തിരുവനന്തപുരത്ത് നാലു പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇപ്പോൾ രോഗം സ്ഥിരീകരിച്ച മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. (Amoebic encephalitis has been confirmed in three persons in Thiruvananthapuram)
അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശം നൽകി.
അമീബകൾ മൂലമുണ്ടാകുന്ന അപൂർവവും ഗുരുതരവുമായ മസ്തിഷ്ക അണുബാധയാണ് അമീബിക് എൻസെഫലൈറ്റിസ്. ഇതിൽ രണ്ട് പ്രധാന വകഭേദങ്ങളുണ്ട് :
- പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM): സാധാരണയായി ചൂടുള്ള ശുദ്ധജലത്തിൽ കാണപ്പെടുന്ന നെയ്‌ഗ്ലേരിയ ഫൗലേരി മൂലമുണ്ടാകുന്ന രോഗമാണിത്.
മലിനമായ വെള്ളം മൂക്കിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ അണുബാധ ഉണ്ടാകുന്നത്.
- ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (GAE): സാധാരണയായി മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന അമീബ മൂലമുണ്ടാകുന്ന രോഗം ആണിത്.
ചർമ്മത്തിലെ മുറിവുകൾ, ശ്വാസകോശ സ്തരം,അല്ലെങ്കിൽ മലിനമായ വെള്ളം എന്നിവയിലൂടെയാണ് അണുബാധ ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ ഇവയാണ്:
- തലവേദന
- പനി
- ഓക്കാനം, ഛർദ്ദി
- ആശയക്കുഴപ്പം
- ബലഹീനത അല്ലെങ്കിൽ പക്ഷാഘാതം
ചികിത്സയിൽ സാധാരണയായി ആൻ്റിഫംഗൽ മരുന്നുകളും സപ്പോർട്ടീവ് കെയറും ഉൾപ്പെടുന്നു. എക്സ്പോഷർ അല്ലെങ്കിൽ ലക്ഷണങ്ങൾ സംശയിക്കുന്നുവെങ്കിൽ, ഉടൻ വൈദ്യസഹായം തേടുക.