മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും… ഇത് ഒരു ഭീഷണി ആയിരുന്നു…ശ്വേത മേനോനെതിരെയുള്ള കേസിനു പിന്നിലും നടൻ!
കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ തുടരുകയാണ്. ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാനിരുന്ന ബാബുരാജിന് എതിരെ സംഘടനയ്ക്കുളളിൽ നിന്നും തന്നെ എതിർപ്പു ഉയർന്നതിനു പിന്നാലെ സരിത എസ് നായർ മോഹൻലാൽ തന്റെ ചികിത്സക്കായി നൽകിയ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം കൂടി വന്നതോടെ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നു.
മത്സരത്തിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചപ്പോൾ അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ മരണം വരെ ഹൃദയത്തിൽ സൂക്ഷിക്കും എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇത് ഒരു ഭീഷണി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് നടി മാലാ പാർവതി പറയുന്നത്. സംഘടനയിലെ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും മാല പാർവതി വെളിപ്പെടുത്തി.
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചു എന്ന പേരിൽ വന്ന കേസ് പോലും വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ്. അതിനു പിന്നിൽ ബാബുരാജുമായി ബന്ധമുള്ളവരാകാം എന്നാണ് വിശ്വസിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനേയും ഇക്കൂട്ടർ ടാർജറ്റ് ചെയ്യുകയാണ് എന്നും മാല പാർവതി ആരോപിക്കുന്നു.
മോഹൻലാൽ ഒഴിഞ്ഞതോടെ സംഘടനയിൽ അധികാരം ഉറപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വലിയ ആസ്തിയും പണവും ഉള്ള സംഘടനയാണ് അമ്മ. അതിൽ സുഖിച്ചു പോയവർക്ക് അത് വിട്ടുകൊടുക്കാനുള്ള മടിയുടെ ഭാഗമാണ് ഇത്തരത്തിലുള്ള പുതിയ നീക്കങ്ങൾ. ഹേമ കമ്മറ്റിയിൽ തകർന്നു പോയ അമ്മ സംഘടനയെ താങ്ങി നിർത്തിയത് ബാബുരാജാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇപ്പോൾ. അതൊന്നും ശരിയല്ലെന്നും മാല പാർവതി ആരോപിക്കുന്നു.
നഗ്നത പ്രദർശിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു, പോൺ സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ശ്വേത മേനോനെതിരെ കേസ്
കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിലാണ് ശ്വേതക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് ശ്വേതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് പോലീസ് നടപടി.
അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങവെയാണ് ശ്വേതക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. സംഭവത്തിൽ ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല
ജഗദീഷ് പിൻമാറി; ശ്വേതയ്ക്ക് സാധ്യതയേറുന്നു
കൊച്ചി: മലയാള താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൻറെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. ഇതോടെ ശ്വേതാ മേനോനും ദേവനും തമ്മിലുള്ള മത്സരം കടുത്തു.
തലപ്പത്തേക്ക് വനിത പ്രസിഡൻറ് വരട്ടയെന്നാണ് ജഗദീഷിന്റെ നിലപാട്. മോഹൻലാലുമായും മമ്മൂട്ടിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്.
അതേസമയം പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ അറിയിച്ചു.
വനിത പ്രസിഡൻറ് എന്ന നിർദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻറെ സാധ്യതയേറിയിരിക്കുകയാണ്.
ENGLISH SUMMARY:
The latest election in AMMA (Association of Malayalam Movie Artists) continues to stir controversy. Actor Baburaj, who was set to contest for the position of General Secretary, withdrew following internal opposition from within the organization. Adding fuel to the fire, Saritha S. Nair alleged that Baburaj misappropriated ₹40 lakh that actor Mohanlal had given her for medical treatment. These developments led Baburaj to step down from the race.