വാഷിങ്ടൺ: അമേരിക്കയിലെ സെലിബ്രിറ്റി അണ്ണാൻ കുഞ്ഞായ പീനട്ടിനെ ദയാവധത്തിന് വിധേയമാക്കി.American celebrity baby squirrel Peanut
സർക്കാർ സ്റ്റാഫിനെ കടിച്ചതിനെ തുടർന്നാണ് സൈബർ ലോകത്ത് താരമായിരുന്ന അണ്ണാൻ കുഞ്ഞിനെ ദയാവധത്തിന് വിധേയമാക്കിയത്. ന്യൂയോർക്ക് അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഏഴ് വർഷം മുമ്പ് അമ്മയണ്ണാൻ കാറിടിച്ച് ചത്തതിനെ തുടർന്നാണ് പീനട്ടിനെ അധികൃതർ എടുത്തു വളർത്തിയത്.
peanut_the_squirrel12 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികൻ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ 5,37,000 ഫോളോവേഴ്‌സുള്ള പീനട്ടിന് ലോകമൊട്ടാകെ നിരവധി ആരാധകരുണ്ട്.
സോഷ്യൽമീഡിയയിൽ നിരവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേർന്നുകൊണ്ട് കമന്റ് ചെയ്യുന്നത്