web analytics

ചെങ്കടൽ കത്തിച്ച് ഹൂത്തികൾ ; ആക്രമണം കടുപ്പിക്കാൻ അമേരിക്ക

ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണം ശക്തമായതോടെ ഹൂത്തികൾക്ക് നേരെയുള്ള ആക്രമണം കടുപ്പിക്കാനൊരുങ്ങി അമേരിക്ക. കഴിഞ്ഞ ദിവസം ഗൾഫ് ഓഫ് ഏദനിൽ അമേരിക്കൻ ചരക്കുകപ്പലായ ഗംഗോപിക്കാഡി ഹൂത്തികൾ ആക്രമിച്ച് കത്തിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ നാവികസേനയാണ് കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തിയത് ഇതിനു പിന്നാലെയാണ് അമേരിക്ക ഹൂത്തികൾക്കെതിരായ വ്യോമാക്രമണം ശക്തമാക്കാൻ രംഗത്തിറങ്ങുന്നത്. വർഷങ്ങളായി സൗദി ഉൾപ്പെടുന്ന അമേരിക്കൻ സഖ്യ സൈന്യം ഹൂത്തികൾക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് ആക്രമണം സഖ്യസേന നിർത്തി വെച്ചിരുന്നു. ഒരാഴ്ച്ചയായി ഹൂത്തികൾക്കെതിരെ യു.എസ്, യു.കെ. സഖ്യ സൈന്യം ആക്രമണം നടത്തുന്നുണ്ട്.

ഹൂത്തികളുടെ സൈനിക ശക്തി ക്ഷയിച്ചെന്ന് യു.എസും സഖ്യ കക്ഷികളും അവകാശപ്പെട്ടെങ്കിലും 25 ശതമാനം സൈനിക ശേഷി മാത്രമാണ് ആക്രമണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെങ്കടലിലൂടെയുള്ള കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം ശക്തമായതോടെ യൂറോപ്യൻ വിപണികളിൽ വിലക്കയറ്റം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗസയിൽ ഇസ്രയേൽ ആക്രമണം നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഹൂത്തികൾ ചെങ്കടലിൽ ആക്രമണം തുടരുന്നത്.

Also read: ഇറാന്റെ ആക്രമണത്തിന് പ്രത്യാക്രമണം നടത്തി പാകിസ്താന്‍; ഇറാനില്‍ രണ്ടു പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img