ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട്ട് എട്ടു വയസുകാരൻ മരിച്ചത് പേവിഷബാധയേറ്റെന്ന് സംശയം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്റെ മരണത്തിലാണ് പേവിഷബാധ സംശയിക്കുന്നത്.
നായ ആക്രമിച്ച ദിവസം കുട്ടിയുടെ ശരീരത്തില്‍ നായ കടിച്ചതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വീഴ്ചയില്‍ സംഭവിച്ച പരിക്കുകള്‍ക്ക് മരുന്ന് വെച്ച് നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയായിരുന്നു.
ഒരാഴ്ചയായി കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാവിലെ 11.45ഓടെ മരണം സംഭവിക്കുകയായിരുന്നു.കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്‌സീന്‍ എടുത്തിരുന്നില്ല.
പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു പശുവും പേവിഷ ബാധയെ തുടര്‍ന്ന് ചത്തിരുന്നു.
Read Also:മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ; ഇന്ത്യൻ ട്വന്റി 20 ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും









