web analytics

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ചെന്നൈ: ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ വിൽപന, നിർമാണം, വിതരണം എന്നിവയ്ക്ക് തമിഴ്നാട് സർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി.

ശാസ്ത്രീയ പരിശോധനയിൽ ഉയർന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ബിഹാറിൽ നിർമ്മിച്ച മരുന്നിന്റെ എഎൽ 24002 ബാച്ചാണ് നിരോധിച്ചത്.

പരാതിയന്വേഷണം രക്ഷാദൗത്യമായി; കിണറ്റിൽ വീണ കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി

‘മരണം വരെ സംഭവിക്കാം’; ഡ്രഗ് കൺട്രോൾ മുന്നറിയിപ്പ്

ഈതലീന്‍ ഗ്ലൈക്കോള്‍ വൃക്ക, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുമെന്നും ചില ഘട്ടങ്ങളിൽ മരണത്തിന് പോലും കാരണമാകാമെന്നും തമിഴ്നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

അടുത്തിടെ വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ച് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.

മെഡിക്കൽ ഷോപ്പുകൾക്കും ആശുപത്രികൾക്കും നിർദേശം

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ഫാർമസികളും ഈ സിറപ്പ് ഉടൻ പിൻവലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

മരുന്ന് കൈവശമുള്ളവർ സുരക്ഷിതമായി ഒഴിവാക്കാൻ അധികൃതരെ ബന്ധപ്പെടണമെന്നും അറിയിച്ചു.

ശരീരം ഈ ഏഴ് ലക്ഷണങ്ങൾ കാണിച്ചാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത് ! ഉടനടി വൈദ്യസഹായം തേടണം: ആ ലക്ഷണങ്ങൾ ഇതാ

പരാതികൾക്കും വിവരങ്ങൾക്കും ഹെൽപ് ലൈൻ

ഇതുമായി ബന്ധപ്പെട്ട പരാതികൾക്കും വിശദീകരണങ്ങൾക്കുമായി 94458 65400 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

English Summary:

Tamil Nadu has banned the manufacture, sale, and distribution of Almond Kit cough syrup after some tests found high levels of toxic ethylene glycol. The Health authorities of Tamil Nadu has warned that the chemical can cause severe organ damage and even death. Medical stores and hospitals have been instructed to withdraw the product immediately, and a helpline has been issued for public assistance.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശി മരിച്ച നിലയിൽ

കണ്ണൂർ: പ്രവാസി മലയാളികളെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഷാർജയിൽ നിന്ന് ദുഃഖകരമായ...

പരാതിയന്വേഷണം രക്ഷാദൗത്യമായി; കിണറ്റിൽ വീണ കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി

പരാതിയന്വേഷണം രക്ഷാദൗത്യമായി; കിണറ്റിൽ വീണ കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

കാസർകോട് അഭിഭാഷകയുടെ വീട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന കവർച്ച

കാസർകോട്: ജില്ലയിലെ കുമ്പളയിൽ അതീവ സുരക്ഷയുള്ള ജനവാസ മേഖലയിൽ വൻ മോഷണം. ...

Related Articles

Popular Categories

spot_imgspot_img