web analytics

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ

മുംബൈ ∙ മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു.

തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂർ മിഷനിലെ വൈദികനുമായ ഫാ. സുധീറിനെയും ഭാര്യ ജാസ്മിനെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നാഗ്പൂരിലെ ഷിംഗോഡി പ്രദേശത്ത് നടന്ന ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക വൈദികരെയും ഉൾപ്പെടെ ആറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.

നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ ഒരു വീട്ടിൽ ആരാധന നടക്കുന്നതിനിടെയാണ് ബെനോഡ് പോലീസ് സ്ഥലത്തെത്തി നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.

പ്രാർഥനാ യോഗം സമാധാനപരമായി പുരോഗമിക്കുകയായിരുന്നുവെന്നും, അതിനിടെയാണ് പോലീസ് ഇടപെടലുണ്ടായതെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ

അറസ്റ്റിലായ ഫാ. സുധീർ നാഗ്പൂർ മേഖലയിൽ വർഷങ്ങളായി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാണെന്നും, വിദ്യാഭ്യാസ–ആരോഗ്യ രംഗങ്ങളിലടക്കം നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും സഭാ പ്രതിനിധികൾ കൂട്ടിച്ചേർത്തു.

അതേസമയം, വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിച്ച് സിഎസ്ഐ ബിഷപ് കൗൺസിൽ രംഗത്തെത്തി.

മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിന്റെ പേരിൽ വൈദികരെയും വിശ്വാസികളെയും ക്രിമിനലൈസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയും ബിഷപ് കൗൺസിൽ അറിയിച്ചു. വിഷയത്തിൽ നിയമപരമായ സഹായം ഉറപ്പാക്കുമെന്നും സഭാ വൃത്തങ്ങൾ വ്യക്തമാക്കി.

അറസ്റ്റിലായവരെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സംഘം വൈദികർ നാഗ്പൂരിലേക്ക് തിരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇവർ സ്ഥിതിഗതികൾ വിലയിരുത്തുകയും അറസ്റ്റിലായവർക്ക് പിന്തുണ നൽകുകയും ചെയ്യുമെന്നാണ് സൂചന.
മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നാണ് പോലീസ് വിശദീകരണം.

എന്നാൽ, പ്രാർത്ഥനാ യോഗത്തിൽ ആരെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടില്ലെന്നാണ് സഭയുടെ നിലപാട്.
സംഭവം നാഗ്പൂർ മേഖലയിലും കേരളത്തിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; “അമേരിക്കയുമായി ചർച്ചകളില്ല”, പോരാട്ടം തുടരുന്നു!

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; "അമേരിക്കയുമായി ചർച്ചകളില്ല", പോരാട്ടം തുടരുന്നു! ടെഹ്‌റാൻ: പശ്ചിമേഷ്യയെ...

പിങ്ക് സിറ്റിയിൽ ‘പിങ്ക് ആന’; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന്

പിങ്ക് സിറ്റിയിൽ 'പിങ്ക് ആന'; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന് ജയ്പൂർ: രാജസ്ഥാനിലെ...

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ – ഹോങ്കോങ് മത്സരം

പ്രതിസന്ധികൾക്ക് ശേഷം ഗ്രീൻ സിഗ്നൽ; കടമ്പകൾ കടന്ന് കലൂരിൽ ഇന്ത്യ -...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Related Articles

Popular Categories

spot_imgspot_img