യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നിർബന്ധമോ…? ഇത് എടുക്കേണ്ടവരും എടുക്കേണ്ടാത്തവരും ആരൊക്കെ..? അറിയാം പുതിയ ആ മാറ്റത്തെക്കുറിച്ച്:

അമേരിക്ക, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പടെ യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി
ബ്രിട്ടനില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ നടപ്പിലാക്കിയിട്ട് കാലങ്ങളായി.

ഇത് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി കൂടി ബാധകമാക്കിയിരിക്കുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ യൂറോപ്യന്മാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണി ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) ആവശ്യമായി വന്നേക്കും.

എന്നാല്‍ ഇത് ഒരു വിസയല്ല,
ഇടിഎ യുകെയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ അനുമതി മാത്രമാണ്.

ഏതൊക്കെ സാഹചര്യത്തിലാണ് ഇടിഎ ആവശ്യമില്ലാത്തത് ?

ബ്രിട്ടീഷ് ഓവര്‍സീസ് ടെറിറ്ററീസ് സിറ്റിസന്‍സ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ നിങ്ങള്‍ക്ക് ഇ ടി എ ആവശ്യമായി വരില്ല.

നിങ്ങൾക്ക് ബ്രിട്ടനില്‍ താമസിക്കാനോ, ജോലി ചെയ്യാനോ, പഠിക്കാനോ അനുവാദമുണ്ടെങ്കില്‍ ഇ ടി എ ആവശ്യമില്ല.

നിങ്ങള്‍ ഒരു യു കെ വിമാനത്താവളം വഴി ട്രാന്‍സിറ്റ് ചെയ്യുകയും, എന്നാൽ ബോര്‍ഡര്‍ ഫോഴ്സില്‍ കൂടി കടന്നു പോകേണ്ട ആവശ്യം നിങ്ങള്‍ക്ക് ഇല്ലെങ്കിൽ ഇ ടിഎ ആവശ്യമില്ല.

ഫ്രാന്‍സ് – ബ്രിട്ടീഷ് സ്‌കൂള്‍ ട്രിപ്പില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്കും ഇത് ആവശ്യമില്ല.

അതുപോലെ ഇമിഗ്രേഷന്‍ കണ്‍ട്രോളില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്കും ഇത് ആവശ്യമില്ല.

ബ്രിട്ടീഷ് – ഐറിഷ് ഇരട്ടപൗരത്വമുള്ളവര്‍ക്കും ഇ റ്റി എ ആവശ്യമായി വരില്ല.

സമാനമായ രീതിയില്‍, നിങ്ങള്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന വ്യക്തിയാണെങ്കിലും അയര്‍ലന്‍ഡ്, ഗേണ്‍സി, ജെഴ്സി, ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും നിന്നാണ് യു കെയിലേക്ക് സഞ്ചരിക്കുന്നതെങ്കിലും ഇ ടി എ ആവശ്യമായി വരില്ല.

ബ്രിട്ടനില്‍ ഹ്രസ്വകാലം താമസിക്കാന്‍ വിസ ആവശ്യമില്ലാത്തവര്‍ക്കും, നിലവില്‍ യു കെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്കും ഇ ടി എ ആവശ്യമായിവരും. എന്നാല്‍ ഇ ടി എ ആവശ്യമുള്ളവര്‍ക്ക് നിലവില്‍ അതിനുള്ള അപേക്ഷാ ഫീസ് 16 പൗണ്ട് ആണ്.

യു കെ ഇ ടി എ ആപ്പ് വഴി നിങ്ങള്‍ക്ക് ഇതിനായി അപേക്ഷിക്കാം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാൻ കഴിയും.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img