വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; അനൗൺസ്മെന്റ് വാഹനത്തിൽ രക്തം വാർന്ന് മൈക്ക് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
ആലപ്പുഴ: സ്ഥാനാർഥി പര്യടനത്തിനിടെ അനൗൺസ്മെന്റ് വാഹനത്തിൽ രക്തസ്രാവം സംഭവിച്ച് മൈക്ക് ഓപ്പറേറ്റർ ദാരുണാന്ത്യം.
ചമ്പക്കുളം കറുകയിൽ വീട്ടിൽ താമസിക്കുന്ന 53 കാരനായ രഘുവാണ് മരിച്ചത്.
വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്ന് ഉണ്ടായ അതിവേഗ രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ പര്യടനത്തിനിടെയാണ് സംഭവം നടന്ന്.
അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്ന രഘുവിന്, രക്തസ്രാവം ആരംഭിച്ചതറിയാതെ തന്നെ വാഹനം മുന്നോട്ടുപോയി.
വാഹനത്തിനുള്ളിലായിരുന്നതിനാൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടുമില്ല.
പതിമൂന്നാം വാർഡിൽ സ്ഥാനാർഥിയുടെ സ്വീകരണത്തിനു ശേഷമാണ് രഘുവിന് അസ്വസ്ഥത തോന്നിയത്.
ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മാത്രമാണ് രക്തം വാർന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ചമ്പക്കുളം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവ പ്രവർത്തകനായിരുന്നു രഘു. ഭാര്യ സിന്ധു, മക്കൾ വിശാഖ് (ഖത്തർ), വിച്ചു, മരുമകൾ അരുന്ധതി എന്നിവരാണ് ബന്ധുക്കൾ.
English Summary
In Alappuzha, a 53-year-old microphone operator named Raghu died during an election campaign after severe bleeding caused by a ruptured varicose vein. Raghu, a resident of Karukayil, Champakulam, was operating the announcement system in the campaign vehicle of UDF candidate Udayakumar when the incident occurred. The bleeding went unnoticed as he was inside the vehicle. After a campaign stop, Raghu felt unwell and discovered the bleeding while trying to step out. He was rushed to Champakulam Government Hospital but could not be saved. Raghu was an active worker of the Congress and INTUC.
alappuzha-mic-operator-dies-campaign
Alappuzha, Champakulam, Election Campaign, Varicose Vein, Sudden Death, UDF, Mic Operator









