web analytics

സൂചി കുത്താൻ ഇടമില്ല; ഈ ട്രെയിനിൽ എന്നും തിരക്കോട് തിരക്ക്; തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവ്; ആലപ്പുഴ എറണാകുളം റൂട്ടിലെ തീരാദുരിതം

ആലപ്പുഴ എറണാകുളം മെമുവില്‍ തിരക്കോട്‌ തിരക്ക്‌. യാത്രക്കാരെ വീര്‍പ്പുമുട്ടിക്കുന്നു. ക്രമാതീതമായ തിരക്ക്‌ പരിഗണിച്ച്‌ ആലപ്പുഴ വഴി പോകുന്ന മെമു ട്രയിനുകളുടെ ബോഗികുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം ശക്‌തമായി.

രാവിലെ 7.25-ന്‌ ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന മെമു ഇവിടെ നിന്നു തിങ്ങിനിറഞ്ഞാണു പോകുന്നത്‌. ഇതില്‍ യാത്രക്കാര്‍ക്ക്‌ നിന്ന്‌ തിരിയാനിടമില്ല. ആലപ്പുഴ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്‌റ്റേഷനുകളില്‍ നിന്നു യാത്രക്കാര്‍ക്ക്‌ ട്രെയിനില്‍ കയറിപ്പറ്റുക എന്നത്‌ ഏറെ ശ്രമകരമാണ്‌.

തിക്കിലും തിരക്കിലുംപെട്ട്‌ യാത്രക്കാര്‍ വീഴുന്നതും പതിവാണ്‌. എറണാകുള ത്തെ ആശുപത്രികളില്‍ പോകുന്നവര്‍, ഐ.ടി. മേഖല, സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സീസണ്‍ ടിക്കറ്റുകാര്‍ ഉള്‍പ്പടെ എറണാകുളത്തേക്ക്‌ പോകുന്ന യാത്രക്കാരുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

12 ബോഗിയുണ്ടെങ്കിലും ഇന്നലെ 8 ബോഗി മാത്രമാണുണ്ടായിരുന്നത്‌. കടുത്ത മനുഷ്യാവകാശ ലംഘനമെന്ന്‌ റെയില്‍വേ കാണിക്കുന്നതന്നു യാത്രക്കാര്‍ ആരോപിക്കുന്നു. എറണാകുളത്തേക്ക്‌ പോകുന്ന മെമു ആലപ്പു ഴ മെമുവിന്റെ ക്രോസിങ്ങിനായി തുറവൂരില്‍ അരമണിക്കൂറിലധികം പിടിച്ചിടുന്നുണ്ട്‌.

വൈകിട്ട്‌ ആറിനു എറണാകുളത്ത്‌ നിന്നും ആലപ്പുയിലേക്ക്‌ യാത്ര തിരിക്കുന്ന വന്ദേഭാരതിനു വേണ്ടി 25 മിനിറ്റ്‌ എറണാകു ളത്തും അത്രതന്നെ സമയം കുമ്പളം സ്‌റ്റേഷനിലും പിടിച്ചിടുന്നുണ്ട്‌. തുടര്‍ന്ന്‌ പല ട്രയിനുകള്‍ക്കായി പിടിച്ചിട്ട്‌ ആലപ്പുഴ എത്തുമ്പോള്‍ രാത്രി 8.30 കഴിയും. ട്രെയിന്‍ വൈകിയെത്തുന്നത്‌ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുകയാണ്‌.

ഇൗ ദുരിതയാത്രയ്‌ക്ക് അറുതി വരുത്താനാണ്‌ രാവിലെ 7.25-ന്‌ ആലപ്പുഴയില്‍നിന്നും 16 ബോഗികളുള്ള മെമു അനുവദിക്കണമെ ന്നാണാവിശ്യം ശക്‌തമാകുന്നത്‌. തിരക്കുകാരണം ബോഗിയു ടെ ഒരു വശത്ത്‌ നിന്നും മറ്റെ അറ്റം വരെ പോകാന്‍ കഴിയില്ല.

റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിനില്‍ കയറിപ്പറ്റണമെങ്കില്‍ ഭഗീരഥ പ്രയത്നം തന്നെ വേണം. ശുചിമുറികള്‍വരെ അള്‍ക്കാര്‍ തിങ്ങിനിറഞ്ഞ്‌ നള്‍ക്കുന്നത്‌ കാണാം.
കൊല്ലത്തുനിന്നും രാവിലെ ജനശതാബ്‌ദിക്ക്‌ ശേഷം ആലപ്പുഴ റൂട്ടില്‍ ഒരു പുതിയ മെമു അനുവദിക്കണമെന്നാണ്‌ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌ ആവശ്യപ്പെടുന്നത്‌.

അലപ്പുഴയ്‌ക്ക് 16 ബോഗി മെമു അനുവദിക്കുമെന്ന്‌ റെയില്‍വേയുടെ വാഗ്‌ദാന വും നടപ്പായില്ല. പുതിയ ട്രയിനുകള്‍ ഉള്‍പ്പടെ അനുവദിക്കണമെന്ന നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌ 22 -ന്‌ രാവി ലെ തുറവൂരില്‍ പ്രതിഷേധ സംഗമം നടത്തും. അരൂര്‍ എം.എല്‍.എ. ദലീമജോജോ, ജില്ലാ പഞ്ചായത്തംഗം അന ന്തു രമേഷ്‌, ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌ ആലപ്പുഴ പ്രസിഡന്റ്‌ ബിന്ദു വയലാര്‍ സെക്രട്ടറി നൗഷില്‍ എന്നിവര്‍ പങ്കെടുക്കും.

Alappuzha Ernakulam MEMU is crowded with commuters

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ലംഘിച്ചാൽ തടവുശിക്ഷ

ലംഘിച്ചാൽ തടവുശിക്ഷ ആലപ്പുഴ: വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് കോടതി ശിക്ഷ വിധിച്ച...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു

ദ്വാരപാലക ശിൽപ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടു തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് തരംഗമാവുകയാണ്...

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും തൃശൂർ: പാലിയേക്കരയിൽ ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരുമെന്ന്...

Related Articles

Popular Categories

spot_imgspot_img