ജല്‍നമുതല്‍ ജല്‍ഗാവുവരെ നീളുന്ന 174 കിലോമീറ്റര്‍ പാത; അജന്ത ഗുഹകളിലേക്ക് നീളുന്ന പുതിയ റയിൽവേ ലൈൻ വരുന്നു

ന്യൂഡൽഹി : യുനെസ്‌കോ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ മഹാരാഷ്ട്രയിലെ അജന്ത ഗുഹകൾ റെയിൽമാർഗം ബന്ധിപ്പിക്കുന്നു.Ajanta caves are connected by rail

കേന്ദ്ര റെയിൽവേമന്ത്രാലയവും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു..

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജൽന-ജൽഗാവ് പുതിയ റെയിൽ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഈ പുതിയ ലൈൻ യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ അജന്ത ഗുഹകൾ അജന്ത ഗുഹകളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തി ടൂറിസംസാദ്ധ്യതകൾ വർദ്ധിപ്പിക്കും.

പുതിയ റെയിൽ പാത തുറമുഖ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും സോയാബീൻ, പരുത്തി തുടങ്ങിയ പ്രധാന കാർഷിക ഉൽപന്നങ്ങളുടെ ഗതാഗതം കാര്യക്ഷമമാക്കുകയും വളം, സിമൻ്റ് എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളുടെ ഗതാഗതം, കടത്ത് എന്നിവ എളുപ്പമാക്കുകയും ചെയ്യും.

കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്‌ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണ്

ജല്‍നമുതല്‍ ജല്‍ഗാവുവരെ നീളുന്ന 174 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചാണ് അജന്തയെ ബന്ധിപ്പിക്കുന്നത്.

പുതിയ റെയിൽ പാത ജൽനയ്‌ക്കും ജൽഗാവിനുമിടയിലുള്ള യാത്രാദൂരം336 കിലോമീറ്ററിൽ നിന്ന് 174 കിലോമീറ്ററായി കുറയ്‌ക്കുമെന്നും വൈഷ്ണവ് അറിയിച്ചു .

ഇതിലൂടെ മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്‌ട്ര, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവയുടെ തീരപ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വളരെയധികം വർദ്ധിക്കും.

നിര്‍ദിഷ്ടപാതയുടെ 23.5 കിലോമീറ്ററോളം തുരങ്കമായിരിക്കും.23.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഈ ഗതാഗത തുരങ്കമാണ് പദ്ധതിയുടെ ശ്രദ്ധേയമായ സവിശേഷത .

വികസനത്തിന് 935 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും, 4 മുതൽ 5 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി.സി. രണ്ടാംനൂറ്റാണ്ടുമുതല്‍ 480 വരെയുള്ള കാലഘട്ടത്തില്‍ പാറകള്‍തുരന്നുണ്ടാക്കിയതാണ് അജന്ത ഗുഹകളെന്ന് അനുമാനിക്കുന്നു. 29 പാറകള്‍ വെട്ടിയാണ് അജന്ത ഗുഹകള്‍ സ്ഥാപിച്ചത്.ഔറംഗാബാദില്‍ നിന്നും 102 കിലോമീറ്റര്‍ അകലെയാണ് അജന്ത ഗുഹകള്‍.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും...

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ്

ആക്രമണം വന്‍ വിജയം; ഡൊണാൾഡ് ട്രംപ് അമേരിക്ക ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം...

ബിജെപി നേതാവിനെതിരെ കേസ്

ബിജെപി നേതാവിനെതിരെ കേസ് പാലക്കാട്: ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍ കോട്ടയം: കൈക്കൂലി കേസിൽ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍....

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം

ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് അടക്കാൻ നിർദേശം നൽകിയതായി...

Related Articles

Popular Categories

spot_imgspot_img