എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റ് വാടക വീട്ടിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ; കാമുകൻ അറസ്റ്റിൽ

മും​ബൈ: എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റി​നെ വാടക വീട്ടിൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലാണ് സംഭവം. എയർ ഇന്ത്യ പൈലറ്റ്സൃ​ഷ്ടി തു​ലി(25)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സൃ​ഷ്ടി​യു​ടെ കാ​മു​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ത്മ​ഹ​ക്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് കാമുകനായ ആ​ദി​ത്യ പ​ണ്ഡി​റ്റ് (27) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ദി​ത്യ​യ്ക്കെ​തി​രെ സൃ​ഷ്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യതിനെ തുടർന്നാണ് അറസ്റ്റ്.

അ​ന്ധേ​രി​യി​ലെ മാ​റോളിൽ ക​ന​കി​യ റെ​യി​ൻ​ഫോ​റ​സ്റ്റ് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക ഫ്‌​ളാ​റ്റി​ലാ​ണ് സൃ​ഷ്ടി തു​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ദി​ത്യ​യു​ടെ ക്രൂരമായ പെ​രു​മാ​റ്റം കാ​ര​ണ​മാ​ണ് സൃ​ഷ്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ആ​ദി​ത്യ, സൃ​ഷ്ടി​യെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​മായിരുന്നു. കൂടാതെ മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്കം ഭ​ക്ഷ​ണ ശീ​ലം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​മ്മാ​വ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ദി​ത്യ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ആണ് ജീ​വ​നൊ​ടു​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് സൃ​ഷ്ടി ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചത്.

ആ​ദി​ത്യ ഉ​ട​ൻ ത​ന്നെ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി നോ​ക്കി​യ​പ്പോ​ൾ ഫ്ലാ​റ്റി​ൽഅ​ക​ത്തു​നി​ന്ന് ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു താക്കോൽ സം​ഘ​ടി​പ്പി​ച്ച് റൂം ​തു​റ​ന്ന​പ്പോ​ൾ തു​ലി കേ​ബി​ൾ വ​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

യു​പി സ്വ​ദേ​ശി​യാ​യ സൃ​ഷ്ടി തു​ലി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ മു​ത​ലാ​ണ് മും​ബൈ​യി​ൽ താ​മ​സം തുടങ്ങിയത്. ര​ണ്ട് വ​ർ​ഷം മു​മ്പ് ഡ​ൽ​ഹി​യി​ൽ പൈ​ല​റ്റ് കോ​ഴ്‌​സ് പ​ഠി​ക്കു​മ്പോ​ഴാ​ണ് സൃ​ഷ്ടി, ആ​ദി​ത്യ പ​ണ്ഡി​റ്റി​നെ പ​രി​ച​യ​പ്പെ​ട്ട​ത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി അടുത്ത സുഹൃത്തായ ചൈനയിൽ നിന്നും പാകിസ്ഥാന് വൻ...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

Related Articles

Popular Categories

spot_imgspot_img