നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യുവാവ് ആ​ത്മ​ഹ​ത്യ ചെ​യ്തു; സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ അ​ഴി​ഞ്ഞാ​ടി; തടയാനെത്തിയ പോലീസിനേയും ആക്രമിച്ചു

കൊ​ടു​മ​ൺ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പെ​ട്ട യുവാവ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തിന് പിന്നാലെ ഇ​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ നടുറോ​ഡി​ൽ അ​ഴി​ഞ്ഞാ​ടി. ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇവർ തടയാനെത്തിയ പൊ​ലീ​സി​നെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഒടുവിൽ ആ​റം​ഗ സം​ഘ​ത്തെ കൊ​ടു​മ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി.

കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ നോ​ർ​ത്ത് പി.​സി.​കെ ലേ​ബ​ർ ലെ​യി​നി​ൽ ബി. ​അ​ർ​ജു​ൻ (25), ഇ​ട​ത്തി​ട്ട ചാ​രു​ങ്ക​ൽ വീ​ട്ടി​ൽ ഷെ​ബി​ൻ ലാ​ൽ (27), കൂ​ട​ൽ നെ​ടു​മ​ൺ​കാ​വ് പി.​സി.​കെ ച​ന്ദ​ന​പ്പ​ള്ളി എ​സ്റ്റേ​റ്റി​ൽ ആ​ന​ന്ദ് (25), വ​ള്ളി​ക്കോ​ട് വെ​ള്ള​പ്പാ​റ മു​ക​ളു​പ​റ​മ്പി​ൽ അ​രു​ൺ (29), ഓ​മ​ല്ലൂ​ർ ചീ​ക്ക​നാ​ൽ മേ​ലേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ബി​പി​ൻ കു​മാ​ർ (30), കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് മു​രു​പ്പേ​ൽ അ​ബി​ൻ (21) എ​ന്നി​വ​രെയാണ് പോലീസ് അ​റ​സ്റ്റ് ചെയ്തത്.

ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ർ കൂ​ടി ഇവരുടെ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം നടന്നുവരികയാണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30ന്​ ​കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട​യി​ലാ​ണ് അക്രമ സം​ഭ​വം നടന്നത്. കൊ​ടു​മ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​തി​നാ​ലോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​യാ​ളു​മാ​യ അ​തു​ൽ പ്ര​കാ​ശ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

ഇ​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​ക്ക​ളു​ടെ സം​ഘം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​കയായിരുന്നു. ഇ​ട​ത്തി​ട്ട കാ​വും​പാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഏ​ഴം​കു​ളം-​കൈ​പ്പ​ട്ടൂ​ർ റോ​ഡി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ഗ​താ​ഗ​തം ത​ട​യു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​കയും ചെയ്തു.

വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞും മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്ടി​ച്ചും സം​ഘം നടുറോഡിൽ അ​ഴി​ഞ്ഞാ​ടി. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​രെ മ​ദ്യ​ല​ഹ​രി​യി​ൽ അ​സ​ഭ്യം​പ​റ​യു​ക​യും വീ​ടു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്ത സം​ഘ​ത്തെ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ടഞ്ഞു. എ​ന്നാ​ൽ, പ്ര​തി​ക​ൾ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ തിരിച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മിക്കുകയായിരുന്നു.

പി​ടി​കൂ​ടാ​ൻ പി​ന്നാ​ലെ ഓ​ടി​യ പൊ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞു. പിന്നീട് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് ശ്ര​മ​ക​ര​മാ​യി കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.

എ.​എ​സ്.​ഐ നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, എ​സ്.​പി. അ​ജി​ത്, സു​രേ​ഷ്, അ​നൂ​പ്, ജോ​ൺ ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​ന്നാം പ്ര​തി അ​ർ​ജു​ൻ കൂ​ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2022ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. ര​ണ്ടാം​പ്ര​തി ഷെ​മി​ൻ ലാ​ൽ കൊ​ടു​മ​ൺ സ്റ്റേ​ഷ​നി​ലെ ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

മൂ​ന്നാം പ്ര​തി ആ​ന​ന്ദ് കൂ​ട​ൽ സ്റ്റേ​ഷ​നി​ലെ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ൽ അ​ർ​ജു​ന്റെ കൂ​ട്ടു​പ്ര​തി​യാ​ണ്. അ​രു​ൺ കൊ​ടു​മ​ൺ, പ​ത്ത​നം​തി​ട്ട, കോ​ന്നി സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഏ​ഴ്​ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ്. ആ​റാം പ്ര​തി അ​ബി​ൻ അ​ടൂ​ർ സ്റ്റേ​ഷ​നി​ലെ കേ​സി​ൽ പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി...

ട്രാക്കിലേക്ക് ചാടിയവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു; ജൽഗാവ് ട്രെയിൻ ദുരന്തത്തിൽ മരണം 12 ആയി ; 55 പേർക്ക് പരുക്ക്

മുംബൈ : മഹാരാഷ്‌ട്രയിലെ ജൽ​ഗാവിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ...

കൈകള്‍ കൂട്ടിക്കെട്ടി തിരുവനന്തപുരം നെയ്യാറില്‍ ചാടി ദമ്പതികള്‍ ജീവനൊടുക്കിയ നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കൈകള്‍ കൂട്ടിക്കെട്ടി ദമ്പതികള്‍ ആറ്റിൽ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറില്‍ തിരുവനന്തപുരം...

തമിഴ്‌നാട്ടിൽ നിന്നും ലൈസൻസ് സ്വന്തമാക്കിയോ ..? നല്ല കിടിലൻ പണി പിറകേ വരുന്നുണ്ട്…!

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ചട്ടങ്ങൾ കർസനമായതോടെ ചട്ടങ്ങൾ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ...

പത്തനംതിട്ട പീഡനം; ഇതുവരെ രജിസ്റ്റർ ചെയ്തത് 31 കേസുകൾ; ഇനി പിടിയിലാവാനുള്ളത് 3 പേർ

പത്തനംതിട്ടയിൽ കായികതാരമായ ദലിത് പെൺകുട്ടി കൂട്ട ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img