ജീവിച്ചിരുന്നപ്പോൾ ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സഫലമായില്ല; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ച് ബന്ധുക്കൾ !

ജീവിച്ചിരുന്നപ്പോൾ ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സഫലമാകാതെ മരണപ്പെട്ട കുടുംബാംഗത്തിന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ച് ബന്ധുക്കൾ. എഴുപതാം വയസ്സിൽ മരണപ്പെട്ട എലിസബത്ത് ഗാർസിയയുടെ ചിതാഭസ്മമാണ് ഓറ ഫ്ളൈറ്റ്സ് എന്ന കമ്പനി വഴി ബന്ധുക്കൾ ബഹിരാകാശത്ത് എത്തിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ 2023ലാണ് സ്ട്രാറ്റോസ്ഫെറിക് ബലൂൺ ഉപയോഗിച്ച് ഭൗമോപരിതലത്തിൽ നിന്നും 100,000 അടി ഉയരത്തിൽ ചിതാഭസ്മം എത്തിച്ചത്. ചിതാഭസ്മത്തോടൊപ്പം എലിസബത്തിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ബഹിരാകാശ വിക്ഷേപണം വളരെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ചിതാഭസ്മം ബഹിരാകാശത്തെത്തിക്കാൻ കഴിഞ്ഞത് വളരെ ഹൃദയസ്പർശിയായ കാര്യമായിരുന്നുവെന്നും കമ്പനി വക്താവായ എല്ലെ ലില്ലി പറഞ്ഞു.

ഹൃദ്രോഗിയായിരുന്ന എലിസബത്തിന് രണ്ട് വർഷം കൂടി ആയുസ്സാണ് ഡോക്ടർമാർ പ്രവചിച്ചിരുന്നത്. എന്നാൽ എഴുപതാം പിറന്നാൾ ആഘോഷിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ എലിസബത്ത് മരണപ്പെട്ടു. ലോകം മുഴുവൻ സഞ്ചരിച്ച എലിസബത്തിന് ഒരു തവണ പോലും ബഹിരാകാശം സന്ദർശിക്കാൻ കഴിഞ്ഞില്ല. തന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തണമെന്ന് അവർ ആഗ്രഹിച്ചിരുന്നതായി സഹോദരിയായ ജീൻ പറഞ്ഞു. ഇതേത്തുടർന്നാണ് ഷെഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറ ഫ്ളൈറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ച് ബന്ധുക്കൾ അറിയുന്നതും എലിസബത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതും. എത്തിയാല് മരണശേഷമെങ്കിലും എലിസബത്തിന്റെ ആഗ്രഹപൂർത്തീകരിക്കാൻ കഴിഞ്ഞതിന്റ സന്തോഷത്തിലാണുകുടുംബാംഗങ്ങൾ.

Also read; മോഹിച്ചത് അന്യഗ്രഹ ജീവിതം, രഹസ്യഭാഷയില്‍ ആശയവിനിമയം നടത്തിയത് ആന്‍ഡ്രോമീഡ ഗ്യാലക്‌സിയിൽ ജീവിക്കുന്ന സാങ്കല്പിക ജീവിയുമായി; അരുണാചലില്‍ മരണപ്പെട്ട മലയാളികളുടെ മെയിലിൽ ഒളിപ്പിച്ചിരുന്ന ഡിജിറ്റൽ തെളിവുകൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട്...

29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം

പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി...

പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന്...

പകുതിയോളം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല: യുകെയിൽ അങ്ങനൊരു ഗ്രാമമുണ്ടെന്ന് അറിയാമോ..?

43 ശതമാനം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയത്തില്ലാത്തതും കുറച്ച് ആളുകൾ ബുദ്ധിമുട്ടോടെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!