ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – പാലസ്തീൻ പോരാട്ടം ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്റെ വരുമാനത്തെ ബാധിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളായ ആപ്പിൾ, ഡിസ്‌നി, കോംകാസ്റ്റ്, വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, ഐ.ബി.എം, പാരാമൗണ്ട്, ലയൺസ്ഗേറ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (ട്വിറ്റർ)ന് പരസ്യം നൽകുന്നത് അടിയന്തരമായി നിറുത്തി. മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിലെ യഹൂദവിരുദ്ധ ആരോപിച്ചാണ് നടപടി. ഒരു പൊതുചടങ്ങിനിടെ ഇലോൺ മസ്ക്ക് നടത്തിയ പരാമർശം യഹൂദവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നേരത്തെ വിവാദം ഉണ്ടായിരുന്നു. യഹൂദവിശ്വാസികളെ താറടിക്കുന്ന പോസ്റ്റുകൾ നിയന്ത്രിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് വിവിധ യൂറോപ്യൻ മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വിറ്ററിനെ ബഹിഷ്കരിക്കാൻ ആഗോളകുത്തക കമ്പനികൾ തീരുമാനിച്ചത്.ഇത് ട്വിറ്ററിന് വലിയ തിരിച്ചടി നൽകുന്നതാണ്.കമ്പനിക്കെതിരായ പ്രചാരണത്തെ നിയമപരമായി നേരിടാനാണ് മസ്ക്കിന്റെ തീരുമാനം. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന വാർത്താകുറിച്ച് ഇലോൺ മസ്ക്ക് തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.വിദ്വേഷ പ്രചാരണം തടയുമെന്ന് എക്സ് ചീഫ് എക്സിക്യൂട്ടീവ് ലിൻഡ യാക്കാരിനോയും വ്യക്തമാക്കി.
ഇസ്രായേലിനെ നശിപ്പിക്കാനുള്ള ചില കോഡ് ഭാഷാ പ്രയോഗങ്ങൾക്ക് ട്വിറ്ററിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാസി അനുകൂല പോസ്റ്റുകൾ, ഹിറ്റ്‌ലർ ഉദ്ധരണികൾ എന്നിവ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് റീച്ച് കൂടിയതായും പശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടികാട്ടുന്നു.ഐ.ബി.എം കമ്പനിയാണ് ആദ്യമായി ട്വിറ്ററിൽ നിന്നും പരസ്യം പിൻവലിച്ചത്. ഇതിന് പിന്നാലെ മറ്റ് കമ്പനികളും നടപടിയെടുത്തു. കമ്പനിയുടെ 90 ശതമാനം വരുമാനവും പരസ്യത്തിൽ നിന്നാണ്. ബ്ലൂടിക്ക് നൽകുന്നതിന് ഫീസ് ഈടാക്കി പരസ്യ- ഇതര വരുമാനം ഉണ്ടാക്കാൻ ഇടക്കാലത്ത് ശ്രമിച്ചിരുന്നു. പക്ഷെ കാര്യമായ പ്രയോജനം ഉണ്ടായില്ല.ഇതിനിടയിലാണ് ട്വീറ്ററിന്റെ യൂറോപ്യൻ വിപണിയെ മുഴുവൻ പിടിച്ച് കുലുക്കി കൊണ്ട് ബഹുരാഷ്ട്ര കമ്പനികൾ പരസ്യം പിൻവലിച്ചിരിക്കുന്നത്.
Read Also : സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് റോബിൻ : ഇത് അയാളുടെ കാലം