web analytics

എകെ-47 തോക്കേന്തി നീലച്ചിത്ര നടിയുടെ അഫ്​ഗാൻ സന്ദർശനം; താലിബാന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

കാബൂൾ: നീലച്ചിത്ര നടിയുടെ അഫ്​ഗാൻ സന്ദർശനം വൻ വിവാദമാകുന്നു. ബ്രിട്ട്നി റെയ്ൻ വിറ്റിംഗ്ടൺ എന്ന വിറ്റ്‌നി റൈറ്റ് സമൂഹ മാധ്യമങ്ങളിൽ തന്റെ അഫ്​ഗാൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.

വെള്ളിയാഴ്ചയാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഫ്​ഗാൻ യാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്തത്. കാബൂളിലെയും ഹെറാത്തിലെയും നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു.

തെരുവിലെ റിക്ഷകൾ, കട, ഹെറാത്തിലെ ആരാധനാലയത്തിന്റെ ടൈൽ ചെയ്ത സീലിംഗ്, അരിയാന എയർലൈൻസ് വിമാനം എന്നിവയുടെ ചിത്രങ്ങളും നടി ഇതോടെപ്പം പങ്കുവെച്ചു. എകെ-47 റൈഫിൾ കൈയിൽ പിടിച്ച ചിത്രങ്ങൾ അടക്കം താരം പോസ്റ്റ് ചെയ്തതോടെയാണ് വിമർശനം ഉയർന്നത്.

താലിബാൻ രണ്ടാം തവണയും അഫ്​ഗാനിൽ അധികാരം പിടിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം, പുരുഷ രക്ഷാധികാരിയില്ലാതെ അഫ്ഗാൻ സ്ത്രീകൾക്ക് ഒറ്റയ്ക്ക് 72 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ പാടില്ലന്നൊണ് പറയുന്നത്.

പാർക്കുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവയിൽ തനിച്ച് പ്രവേശിക്കുന്നതിനും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. പക്ഷെ, തനിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പോൺതാരം സമൂഹ​ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

താലിബാന്റെ ഇരട്ടത്താപ്പിനെതിരെ അഫ്ഗാൻ വനിതാ അവകാശ-വിദ്യാഭ്യാസ പ്രവർത്തകയായ വാഷ്മ തോഖി രം​ഗത്തെത്തിയിട്ടുണ്ട്. അഫ്ഗാൻ സ്ത്രീകളെ അവരുടെ സ്വന്തം നാട്ടിൽ താലിബാൻ തടവിലാക്കുമ്പോൾ വിദേശ സന്ദർശകരെ അവരുടെ പശ്ചാത്തലം പോലും പരിഗണിക്കാതെ ആതിഥ്യമര്യാദയോടെ പരി​ഗണിക്കുകയും ചെയ്യുന്നുവെന്ന് അവർ കുറിച്ചു.

താലിബാന്റെ കാപട്യത്തെ വിമർശിച്ചുകൊണ്ട് മറ്റ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഈ ചിത്രങ്ങൾ പങ്കിട്ടു.

അതേസമയം, നടിയുടെ സന്ദർശനം താലിബാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നടി നേരത്തെ ഇറാൻ സർക്കാരിനുവേണ്ടി പ്രചാരണം നടത്തിയതിന് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനൻ എന്നിവിടങ്ങളിലേക്കും സമീപ വർഷങ്ങളിൽ താരം യാത്ര ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

മണിക്കൂറുകൾ നീളുന്ന ബ്ലോക്കിന് ഇനി വിട! എംസി റോഡിൽ 6 പുതിയ ബൈപ്പാസുകൾ;കേരളത്തിന് തുക അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിന്റെ റോഡ് ശൃംഖലയിൽ വൻ വിപ്ലവത്തിനൊരുങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. യാത്രാക്ലേശം...

തിരുവഞ്ചൂർ രാധാകൃഷ്ണന് സൈബർ ഭീഷണി; ആധാർ തട്ടിപ്പ് ആരോപിച്ച് വിർച്വൽ അറസ്റ്റ് നീക്കം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന 'വിർച്വൽ അറസ്റ്റ്' തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

കെ- റെയിലിന് പകരം അതിവേഗപ്പാത

കെ- റെയിലിന് പകരം അതിവേഗപ്പാത തിരുവനന്തപുരം: ശക്തമായ ജനവിരോധവും സാങ്കേതിക എതിർപ്പുകളും മൂലം...

Related Articles

Popular Categories

spot_imgspot_img