കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. കളക്ടറുടെ ആദ്യ മൊഴിയിലെ വിവരങ്ങൾ അപൂർണ്ണമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.(ADM Naveen Babu’s death; Kannur Collector’s statement was recorded again)
യാത്രയയപ്പിനുശേഷം ചേമ്പറിൽ എത്തിയ നവീൻ ബാബു തെറ്റുപറ്റി എന്നു പറഞ്ഞിരുന്നതായി ആദ്യ മൊഴിയിൽ ഉണ്ട്. എന്നാൽ എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കലക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.