web analytics

പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിലായി നിലവിൽ ജാമ്യത്തിൽ കഴിയുന്ന കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിനും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനും തടസ്സമില്ല. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകി.(ADM Naveen babu’s death case; Relaxation in bail conditions for PP Divya)

ഇനി ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ്. അതേസമയം സമൂഹ മാധ്യമങ്ങൾ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.

യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. ഇതോടെയാണ് ദിവ്യ പരാതി നല്‍കിയത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

Related Articles

Popular Categories

spot_imgspot_img