ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.(Actress Samyuktha takes holy dip at Maha Kumbh Mela)
വിശാലമായി നോക്കിക്കാണുമ്പോഴാണ് ജീവിതത്തിന്റെ അര്‍ഥം വ്യക്തമാകുന്നതെന്നാണ് സംയുക്ത ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. കറുത്ത കുര്‍ത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്ക്ക് എത്തിയത്.
ടൊവിനോ ചിത്രം തീവണ്ടിയിലൂടെ മലയാളികൾക്ക് ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് എന്നീ വെള്ളം തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.