web analytics

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് അമ്പത്തിരണ്ടുകാരിയായ മമത സന്ന്യാസം സ്വീകരിച്ചത്.

കിന്നർ അഖാഡയു‌‌ടെ ഭാഗമായാണ് സന്യാസദീക്ഷ സ്വീകരിച്ചത്. യാമൈ മമത നന്ദഗിരി എന്നാകും ഇനിയുള്ള പേര്.

ഏറെക്കാലമായി സിനിമാമേഖലയിൽനിന്നു വിട്ടുനിൽക്കുന്നു മമത. വിവാഹത്തിനു ശേഷം കെനിയയിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി മമത സഹകരിക്കുന്നുണ്ട്. സന്യാസം സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.

25 വർഷത്തിനുശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു.

2016 ൽ താനെയിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img