കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്ക് നോട്ടീസ് അയച്ച് കോടതി. കേസിൽ അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശ്രീലഖക്ക് വിചാരണ കോടതി നോട്ടീസ് അയച്ചത്. പ്രതിയും നടനുമായ ദിലീപിന് അനുകൂലമായി ശ്രീലേഖ നടത്തിയ പരാമർശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.(Actress assault case; trial court send notice to r sreelekha)
ശ്രീലേഖ തന്റെ തന്റെ യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.
ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ലെന്നും ആയിരുന്നു അവർ പറഞ്ഞിരുന്നത്.