പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം

അനില സി എസ്

പ്രീതിപ്പെടുത്താത്ത ഭാഷയും മുഖത്തടിച്ചതു പോലെയുള്ള മറുപടിയും, അതാണ് വിനായകൻ. മാധ്യമങ്ങൾക്ക് പോലും പിടികൊടുക്കാത്ത നടൻ, കൊടുക്കുന്ന ഓരോ മറുപടികളും വഴി വെക്കുന്നത് വലിയ ചർച്ചകൾക്കാണ്. കമ്മട്ടിപാടത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമപ്രവർത്തകർ വിനായകന്റെ വീട്ടിലെത്തി. അമ്മയുടെ വായിൽ ജിലേബി വച്ചു കൊടുക്കു, ഞങ്ങളത് പകർത്തട്ടെ എന്നു പറഞ്ഞ അവരോട്, ഉപ്പിലാത്ത വീട്ടിലേക്കു ജിലേബിയും വാങ്ങിക്കൊണ്ടു വരരുതെന്നായിരുന്നു മറുപടി. തുറന്നു പറച്ചിലുകൾക്കും ആർക്കും വഴങ്ങാത്ത പ്രകൃതത്തിനും വിനായകൻ നേരിടുന്ന വംശീയാധിക്ഷേപം ചെറുതൊന്നുമല്ല. വിനായകന്റെ നിറവും രൂപവും പരിഹാസങ്ങൾക്ക് ഇട വരുത്താത്ത സന്ദർഭങ്ങൾ ഇല്ലെന്ന് വേണം പറയാം.

വിനായകനും കഥാപാത്രങ്ങളും

വിനായകന്റെ കഥാപാത്രങ്ങളിൽ മിക്കതും ക്വട്ടേഷൻ അംഗമോ ചുരുങ്ങിയ ഭാഗങ്ങളിൽ വന്നു പോകുന്നതോ ആയിരിക്കും. ഒരുപക്ഷേ കമ്മട്ടിപ്പാടം എന്ന സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ഈ കഥാപാത്രങ്ങളായി മുന്നോട്ട് പോകുമായിരുന്നെന്ന് താരം പറഞ്ഞിരുന്നു. സിനിമയോടുള്ള അമിതാവേശം മൂലം അഭിനയ രംഗത്തേക്ക് കടന്നു വന്നയാളല്ല അദ്ദേഹം. 1994–95 കാലത്ത് സിനിമയിലേക്ക് കടന്നു വരുമ്പോൾ ഭക്ഷണത്തിനുള്ള വക കണ്ടെത്തൽ മാത്രമായിരുന്നു ഉദ്ദേശം. സംവിധായകൻ തമ്പി കണ്ണന്താനമാണ് ചലച്ചിത്ര ലോകത്തേക്കുള്ള വാതിൽ വിനായകന് തുറന്നു നൽകിയത്. പിന്നീട് തുടരെ തുടരെ സിനിമകളുടെ ഘോഷമായിരുന്നു. പൊതുവെയുള്ള സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് വിനായകൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നപ്പോൾ മുഖം തിരിച്ചവരാണ് മിക്കവരും. ഗ്ലാമർ സങ്കൽപങ്ങൾക്ക് വിപരീതമായുള്ള രംഗപ്രവേശനം വിനായകനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. വെളുത്തു തുടുത്ത നടന്മാർക്കിടയിൽ കറുത്ത് മെലിഞ്ഞ വിനായകനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.

അഭിനയിച്ച സിനിമകളിലെല്ലാം നായകനെക്കാൾ കൈയ്യടി വാങ്ങുന്ന താരമായി വിനായകൻ മാറി കഴിഞ്ഞു. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും കാലമെത്ര കഴിഞ്ഞാലും ഓർത്തു വെക്കും. ജയിലറിലെ വർമ്മൻ എന്ന കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യത കുറച്ചൊന്നുമല്ല. നായകനായ രജനികാന്തിനോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലനായി താരം തിളങ്ങി. വർമൻ, ഏറ്റവും ശക്തവും വ്യത്യസ്തവുമായ വില്ലൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വർമ്മൻ ഈ തലത്തിലേക്കെത്താൻ കാരണം രജിനികാന്ത് ആണെന്നും വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം കഥാപാത്രം ഹിറ്റായെന്നും താരം പറഞ്ഞിരുന്നു. ‘മനസിലായോ സാറേ…’ എന്ന ഡയലോഗ് പകർന്ന ഓളം ചെറുതല്ല.

1995ൽ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ വിനായകന്റെ വളർച്ച വളരെ പതിയെയായിരുന്നു. എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ് വയലൻസിലെ മൊന്ത എന്ന നെഗറ്റീവ് കഥാപാത്രമാണ് വിനായകനെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കുന്നത്. പിന്നീട് വന്ന സിനിമകളിൽ സ്ഥിരം ക്വട്ടേഷൻ ടീമുകളിലെ അംഗമായി വിനായകൻ ഒതുങ്ങി. എന്നാൽ ബാച്ച്ലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, ആട് , കലി തുടങ്ങിയ ചിത്രങ്ങൾ നടന് കൂടുതൽ സ്വീകാര്യത നൽകുകയാണ് ചെയ്തത്. തുടർന്ന് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലൂടെ വിനായകൻ മലയാള സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ചു. ഏറ്റവുമൊടുവിൽ ചിയാൻ വിക്രമിനൊപ്പം ധ്രുവനച്ചത്തിരത്തിലും തകർക്കാനുള്ള ഒരുക്കത്തിലാണ് വിനായകൻ.

വിവാദങ്ങൾ വിട്ടൊഴിയാത്ത വിനായകൻ

തെന്നിന്ത്യൻ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ കത്തി കയറുമ്പോളും വിനായകന്റെ വിവാദങ്ങൾക്ക് അറുതിയില്ല. തുടരെയുള്ള വിവാദങ്ങൾ താരത്തിന്റെ പ്രശസ്തിക്ക് മേൽ ചെറുതായെങ്കിലും കരിനിഴൽ വീഴ്ത്തുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ നടന്റെ പരാമർശം കൊളുത്തി വിട്ടത് ചെറിയ ബോംബ് ഒന്നുമായിരുന്നില്ല. അന്ന് താരത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുകൂലിച്ചവരും ചുരുക്കമല്ല. ഇഷ്ടമില്ലാത്തതിനോട് മുഖം തിരിക്കുമ്പോൾ വിനായകന് ലഭിക്കുന്നത് ദളിതൻ, പിന്നോക്കക്കാരൻ, സഖാവ് തുടങ്ങിയ വിശേഷങ്ങളാണ്. സിനിമാപ്രമോഷനുകളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മറുപടികളും നിരവധി തവണ സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിനായകൻ അറസ്റ്റിലായപ്പോഴും ആവേശം സമൂഹ മാധ്യമങ്ങൾക്ക് തന്നെയാണ്.

വീട്ടില്‍ കയറി വന്ന സ്ത്രീ ആരായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും ഐ.ഡി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നല്‍കാന്‍ തയ്യാറായില്ലെന്നും വിനായകന്‍ പറയുമ്പോള്‍ ‘നിന്നെ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ നീയാരാടാ’ എന്നാണ് പോലീസുകാരന്റെ ചോദ്യം. അതിന് സാറെന്തിനാണ് ഒച്ചയെടുക്കുന്നതെന്നും താന്‍ കാര്യം പറയുവല്ലേ എന്നും വിനായകന്‍ തിരിച്ചു ചോദിക്കുന്നു. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയെയോ അവരുടെ അണികളെയോ അല്ലെങ്കിൽ താരപദവിയുടെ തലക്കനമോ വിനായകൻ ഉപയോഗിച്ചിട്ടില്ല. മറിച്ച് ഒരു ഒരു പൗരന്റെ ശബ്ദം മാത്രമായിരുന്നു അത്. ഭരണഘടന അനുശാസിക്കുന്ന അവകാശമേ വിനായകനും ആവശ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ വിനായകന് പകരം മറ്റേതെങ്കിലും ഒരു താരമോ അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരോ ആണെങ്കിൽ പോലീസുകാരുടെ രീതി ഇങ്ങനെ ആയിരിക്കുമോ എന്നതാണ് ചോദ്യം. താരങ്ങൾ പ്രതികളായ കുറ്റകൃത്യങ്ങളോടുള്ള സമീപനത്തിൽ നിന്ന് തന്നെ ഉത്തരവും വ്യക്തമാണ്. കാലമെത്ര കഴിഞ്ഞാലും പുരോഗമനവാദികൾ ഘോരഘോരം പ്രസംഗിച്ചാലും ഇവിടെ പ്രത്യേകിച്ച് മാറ്റമൊന്നും വരാൻ പോകുന്നില്ല. ജാതി- വർഗ്ഗ- വർണ്ണ വ്യത്യാസങ്ങളുടെ ചേരിതിരിവുകൾ അന്ധകാര സമൂഹത്തിൽ തുടർന്നുകൊണ്ടിരിക്കും.

സമൂഹത്തിലെ ശരികൾ പലതും വിനായകന് തെറ്റാണ്. ഓൺ സ്ക്രീനിലെ വിനായകൻ അല്ല ഓഫ് സ്ക്രീനിൽ. തനിക്ക് ഇഷ്ടപ്പെടാത്ത, ചിന്തകളോട് യോജിക്കാത്ത എന്തിനോടും വിനായകൻ പ്രതികരിക്കും. അതും രൂക്ഷമായി തന്നെ. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വാക്ക് പോലും വിനായകനിൽ നിന്നും കേൾക്കാൻ കഴിയില്ല. മറിച്ച് ഓരോ വിഷയത്തിലും അദ്ദേഹത്തിന്റേതായ ശരികളുണ്ട്. അത് വിനായകൻ വിളിച്ചു പറയുകയും ചെയ്യും. നേരിടുന്ന സൈബർ ആക്രമണങ്ങൾക്ക് കാരണം തന്റെ ജാതിയും നിറവുമാണെന്നും എന്ത് ചെയ്താലും താൻ പുറകിലേക്ക് പോകില്ലെന്നും വിനായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. കരിയറിലെ മികച്ച വേഷങ്ങൾക്ക് വേണ്ടിയും നില നിൽപ്പിനു വേണ്ടിയും താരങ്ങൾ തത്രപ്പെടുന്ന കാലത്ത് അവരിൽ നിന്നും വ്യത്യസ്തനായി മാറുകയാണ് വിനായകൻ.

Read Also:റിവ്യൂ ബോംബിങ്ങിനിടെ ക്രിസ്മസ്, ന്യൂയര്‍ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങുന്നത് ആട് 3 ഉള്‍പ്പടെ അന്‍പതോളം ചിത്രങ്ങള്‍

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ശോഭ സുരേന്ദ്രൻ; മറുപടിയുമായി ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി...

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് പത്ര ഏജൻ്റിന് ദാരുണാന്ത്യം; 3 പേർ രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പുളിക്കീഴ്...

ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img