തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥയായ ‘അഭിനയമറിയാതെ’ പ്രകാശനം കൊച്ചിയിൽ വെച്ച് നടന്നു. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Actor Siddique’s autobiography released)
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എഎംഎംഎ നടത്തിയ വാർത്തസമ്മേളനത്തിനെതിരെയും ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിനെതിരെയും വിമർശനം ശക്തമാണ്.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശുപാർശയും സ്വാഗതം ചെയ്യുന്നു. ശുപാർശകൾ നടപ്പിൽ വരുത്തണം. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ രണ്ട് വർഷം മുമ്പ് ചർച്ചക്ക് ക്ഷണിച്ചിരുന്നു. അന്ന് നിർദേശങ്ങൾ ചോദിച്ചു. നിർദേശങ്ങൾ അറിയിച്ചു. റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്വാഗതം ചെയ്യുകയാണ് എഎംഎംഎ ചെയ്തത്. ഹർജിക്ക് പോയില്ല. എല്ലാവരും മനസ്സിലാക്കേണ്ട കാര്യം റിപ്പോർട്ട് അമ്മക്കെതിരായ റിപ്പോർട്ടല്ല.’ എന്നാണ് സിദ്ദീഖ് പ്രതികരിച്ചത്.