ആരാധകർ ഏററെയുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ . രസകരമായി കഥകൾ പറയുന്ന, ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകൾ എറിയുന്ന ധ്യാനിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. . ഇപ്പോഴിതാ അജു പങ്കുവച്ച ധ്യാനിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച .ശരീരഭാരം കുറച്ച് തന്റെ തുടക്ക കാലത്തെ ഓർമ്മിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാൻ. അടിപൊളി തിരിച്ചുവരവാണ് സദാ എന്നാണ് അജു പറയുന്നത്.എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി . ഇത് പഴയ ധ്യാൻ തന്നെയല്ലേയെന്ന് ആരാധകരും ചോദിക്കുന്നു.
ഒരുമാസം കൊണ്ട് ഇത്രയധികം വണ്ണു കുറച്ച ധ്യാനിന്റെ കണ്ട് ആരാധകരും അദ്ഭുതപ്പെട്ടു. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ധ്യാൻ തടി കുറച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.തടി കുറയ്ക്കാനും വ്യായാമം ചെയ്യാനും പൊതുവെ തനിക്ക് മടിയാണെന്ന് പല അഭിമുഖങ്ങളിലും ധ്യാൻ പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ധ്യാൻ തടി കുറച്ചത് എന്ന പ്രചാരണങ്ങളും ഇപ്പോൾ എത്തുന്നുണ്ട്.പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന വർഷങ്ങൾക്ക് ശേഷം ചിത്രത്തിൽ ധ്യാൻ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്‌മാൻ, നിവിൻ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
അതേസമയം, സ്വന്തം ചേട്ടന് വേണ്ടി തടി കുറയ്ക്കുക മാത്രമല്ല എന്ത് വേണമെങ്കിലും ചെയ്യുമെന്ന നിലപാടിലാണ് ധ്യാൻ എന്ന കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. അതോ ‘അടി കപ്യാരേ കൂട്ടമണി 2’ എന്ന ചിത്രത്തിന്റെ ലുക്ക് ആണോ ഇത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്.മൂന്ന് സിനിമകളാണ് ഈ വർഷം ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിച്ച് തിയറ്ററുകളിലെത്തിയത്. നദികളിൽ സുന്ദരി യമുനയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഈ സിനിമയിലും ശരീരഭാരത്തിന്റെ പേരിൽ ധ്യാൻ വിമർശിക്കപ്പെട്ടിരുന്നു.
Read More : മരുമകളെ ഞങ്ങൾ വിളിക്കുന്നത് ലിറ്റിൽ ; പാർവതി ജയറാം പറയുന്നു