web analytics

ആ​രാ​ധ​ക​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ കേസ്: നടൻ ദർശന് ഇടക്കാല ജാമ്യം

ബം​ഗ​ളൂ​രു: ആ​രാ​ധ​ക​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ന്ന​ട ന​ട​ൻ ദ​ർ​ശ​ൻ തൂ​ഗു​ദീ​പ​ക്ക് (47) ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. ദ​ർ​ശ​ന്റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റി​സ് എ​സ്. വി​ശ്വ​ജി​ത്ത് ഷെ​ട്ടി ആ​റാ​ഴ്ച​ത്തേ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്.Actor Darshan granted bail

ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ദ​ർ​ശ​ൻ ജാ​മ്യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ​യും ര​ണ്ടാ​ളു​ടെ​യും ജാ​മ്യ ഉ​പാ​ധി​ക്ക് പു​റ​മെ, പാ​സ്പോ​ർ​ട്ട് വി​ചാ​ര​ണ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഒ​ന്നാം പ്ര​തി പ​വി​​ത്ര ഗൗ​ഡ​യു​ടെ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​കോ​ട​തി ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ജാ​മ്യ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ദ​ർ​ശ​ൻ ബെ​ള്ളാ​രി ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി.

ദർശന്റെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.

ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തിൽ അശ്ലീല കമന്റിട്ടതിനാണ് രേണുകസ്വാമിയെ നടൻ ദർശനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. നടൻ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ ആകെ 17 പ്രതികളാണ് കൊലക്കേസിൽ അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

Other news

Related Articles

Popular Categories

spot_imgspot_img