പിണറായി വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ലെന്നു നടനും സിപിഎം അനുഭാവിയുമായ നടൻ ഭീമൻ രഘു. കേരളത്തെ ഒരു സാമ്രാജ്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നതെന്നും ആ പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ ദൈവം തന്നെയാണ്, അതില്‍ മാറ്റമില്ല, സ്ഥാനമാനങ്ങള്‍ തരുന്നത് പാര്‍ട്ടിയാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും നടൻ പറഞ്ഞു. എന്ത് ചുമതല ഏല്‍പ്പിച്ചാലും അത് ചെയ്യുമെന്നും താരം വ്യക്തമാക്കി. തന്റെ കുടുംബത്തില്‍ ഏറെ പേരും ഇടത്പക്ഷ അനുകൂലികളാണെന്നും അടുത്ത തവണയും കേരളത്തില്‍ ഇടത് പക്ഷം തന്നെ ഭരണത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭീമൻ രഘു പറയുന്നു.