കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് ഫ്ലാറ്റിൽ നിന്നും കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തത്.(Actor Bala granted bail with strict conditions)
വിവാഹമോചിതരായ ശേഷവും തന്റെ കക്ഷിയും മുന്‍ ഭാര്യയും തമ്മില്‍ തുടര്‍ന്ന സോഷ്യല്‍ മീഡിയ തര്‍ക്കങ്ങളാണ് കേസിന് ആസ്പദം എന്നും പരാതിക്കാരിക്ക് പോലീസിനു മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആയിട്ടില്ല എന്നും ബാലയുടെ അഭിഭാഷകന്‍ വാദിച്ചു. പോലീസ് ചുമത്തിയ ജുവൈനല്‍ ജസ്റ്റിസ് നിയമത്തിലെ 75 വകുപ്പ് നിലനില്‍ക്കില്ല എന്നും പ്രതിഭാഗം വാദിച്ചു. രാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല, കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. ജുവൈനല്‍ ജസ്റ്റിസ് നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പോലീസ് ബാലയ്‌ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ബാലയുടെ മാനേജരും സഹായികളും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.