കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര
കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.
താൽക്കാലികമായാണ് ലൈസൻസ് റദ്ദ് ചെയ്തത്. കൂടാതെ ഡ്രൈവർക്ക് ഐഡിടിആർ പരിശീലനവും നിർദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാൻ നിർദേശവും നൽകി. ഈ വാഹനങ്ങൾ ഓടിച്ചവർക്കെതിരെയും നടപടി സ്വീകരിക്കും.
മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ഓണാഘോഷത്തിന്റെ പേരിൽ സാഹസിക യാത്ര നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് ഉയർന്നത്.
വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ കാറുകളും എസ് യു വികളുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര.
ആൺകുട്ടികളും പെൺകുട്ടികളും ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്തുള്ള ഘോഷയാത്ര നടത്തിയത്. ബസിന്റെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും സമാനരീതിയിലായിരുന്നു യാത്ര.
കോളജ് സ്ഥിതി ചെയ്യുന്ന മുളവൂരിലേക്ക് അമ്പലംപടിയിൽ നിന്നായിരുന്നു ഓണം ഘോഷയാത്ര നടത്തിയത്.
ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്
തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താൻ തീരുമാനം.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ഇന്ന് ആരംഭിച്ചു.
സെപ്റ്റംബര്‍ 15 വരെയാണ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുക. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങിയിട്ടുണ്ട്.
നിലവിലുള്ള സ്‌പെഷല്‍ സര്‍വീസുകള്‍ക്കു പുറമെയാണ് പുതുതായി വാങ്ങിയ എസി സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചര്‍ വിഭാഗങ്ങളില്‍ പെട്ട ബസ്സുകള്‍ ആണ് അന്തര്‍സംസ്ഥാന റൂട്ടുകളില്‍ സ്‌പെഷല്‍ സര്‍വീസിനായി ഉപയോഗിക്കുക. ഇവ ഓണക്കാലത്തെ സ്‌പെഷല്‍ സര്‍വീസുകള്‍ക്കു ശേഷം ഡിപ്പോകള്‍ക്കു കൈമാറും.
www.onlineksrtcswift.com എന്ന വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം- 9188933716, എറണാകുളം – 9188933779, കോഴിക്കോട്- 9188933809, കണ്ണൂർ- 9188933822, ബെംഗളൂരു- 9188933820. കെഎസ്ആർടിസി കൺട്രോൾറൂം –9447071021, 0471-2463799.
Summary: Action taken against the driver after students dangerously traveled on a KSRTC bus during college Onam celebrations. The driver, who operated the rented bus from Muvattupuzha depot, had his license revoked.









