‘ആക്ഷൻ ഹീറോ ബിജു’ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ചിട്ട് എട്ടുവർഷം തികയുകയാണ്. ഒരു ശരാശരി പോലീസ് ഉദ്യോഗസ്ഥൻ അഭിമുഖീകരിക്കേണ്ടി വരുന്ന കേസുകളുടെ കഥ പറയുന്ന ആക്ഷൻ ഹീറോ ബിജു, നിവിൻ പൊളി എന്ന നടന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്. ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എബ്രിഡ് ഷൈനാണ് ആക്ഷൻ ഹീറോ ബിജു 2 സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തിന്റെ സഹനിർമ്മാതാവായ നിവിൻ പോളിയാണ് പിഎസ് ഷംനാസിനൊപ്പം രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് നിവിൻ പൊളി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തൻെറ സോഷ്യൽ മീഡിയ പേജിലൂടെ നടത്തിയത്.
Also Read: അപൂർവ്വങ്ങളിൽ അപൂർവ്വമല്ല: ഡോ: വന്ദന ദാസിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹെെക്കോടതി