web analytics

‘നിങ്ങൾ സേനയുടെ അഭിമാനം’: അജ്മീറിൽ വെടിയുണ്ടകൾക്കു നടുവിൽ നിന്നും മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് അംഗീകാരം

രാജസ്ഥാനിലെ അജ്മീറിൽനിന്ന് വെടിയുണ്ടകൾക്കിടയിൽ നിന്നും മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറൽ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അ‌നുമോദനം. വെടിവെപ്പ് ഉൾപ്പെടെ അ‌തിജീവിച്ച് സാഹസികമായിട്ടാണ് സംഘം അക്രമികളെ കീഴ്‌പ്പെടുത്തിയത്. അജ്മീറില്‍നിന്ന് സംഘം ഇന്നാണ് തിരിച്ചെത്തിയത്. സംഘത്തിന് ഡി.ജി.പിയുടെ ക്വാഷ് അവാര്‍ഡുള്‍പ്പടെയുള്ള പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യും. അജ്മീറില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പോലീസിന്റെ സഹായം വലിയ തോതില്‍ ലഭിച്ചതായും എസ്.പി പറഞ്ഞു. ആലുവയിലെ രണ്ടു വീടുകളില്‍നിന്ന് 38 പവനും പണവും മോഷ്ടിച്ച കേസിലെ ഷെഹജാദ്, ഡാനിഷ് എന്നീ രണ്ടു പ്രതികളെയാണ് പോലീസ് അജ്മീറിലെത്തി പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിര്‍ത്ത പ്രതികളെ സംഘട്ടനത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷനിൽ പങ്കെടുത്ത അ‌ഞ്ചുപേർക്കും ഓപ്പറേഷൻ കോർഡിനേറ്റ് ചെയ്ത ഡിവൈഎസ്പി എ.പ്രസാദ്, എ.എസ്.പി. ട്രെയ്നി അഞ്ജലി ഭാവന ഐ.പി.എസ്., സി.ഐ. എം.എം. മഞ്ജു ദാസ് എന്നിവർക്കും എസ്.പി. അഭിനന്ദനക്കത്ത് നൽകി. വി.എ. അഫ്‌സല്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ശ്രീലാല്‍, മുഹമ്മദ് അമീര്‍, സി.പി.ഒമാരായ കെ.എം മനോജ്, മാഹിന്‍ഷാ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Read Also:‘മൈ*#*# ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം’; ഫ്ളക്സ് ബോര്‍ഡുമായി എസ്എഫ്ഐ; നശിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

 

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില!

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില! തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് നാല്...

ലോട്ടറി അടിച്ചവർക്ക് തിരിച്ചടി: ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വരും

കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി...

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം കൊച്ചി: കേരള ബുക്സ്...

സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച… മണിക്കൂറുകൾക്കകം സംഘം കുടുങ്ങി!

സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച… മണിക്കൂറുകൾക്കകം സംഘം കുടുങ്ങി! തൃശൂർ:കണിമംഗലത്ത് സ്പാ ഉടമയായ...

Related Articles

Popular Categories

spot_imgspot_img