കണ്ണൂർ: സ്വർണത്തരികളുമായി മുങ്ങി. 17 വർഷം പൊലീസിനെ നന്നായി വട്ടംചുറ്റിച്ചു, അവസാനം ആക്രി പെറുക്കുന്നതിനിടെ പിടിയിൽ.
കണ്ണൂർ തളിപ്പറമ്പിൽ ആണ് സംഭവം. പതിനേഴ് വർഷം മുമ്പ് സ്വർണാഭരണ നിർമാണ ശാല കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി തോട്ടട സ്വദേശി ഉമേഷാണ് പിടിയിലായത്. തളിപ്പറമ്പ് രജിസ്ട്രാർ ഓഫീസിന് പുറകിലെ സ്ഥാപനം കുത്തിത്തുറന്നാണ് 2007 മെയിലാണ് സ്വർണത്തരികൾ കവർന്നത്. പ്രതി ഉമേഷിനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുകയായിരുന്ന ഉമേഷിനെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിനടുത്ത് വച്ചാണ് പിടികൂടിയത്