മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?
തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് വിറ്റ് തീർത്തത് 17,000 കോടി രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. ബിവറേജസ് ഔട്ലെറ്റുകൾ വഴിമാത്രം കുടിച്ചു റെക്കോർഡുകൾ
സൃഷ്ടിക്കുന്നതിനിടയിലും ബാർ ലൈസെൻസ് പുതുക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ എത്തുന്നത് കോടികളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
2016 ൽ പിണറായി വിജയൻ സർക്കാർ ഭരണത്തിൽ എത്തുമ്പോൾ 29 ബാറുകൾ ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് എണ്ണം 854 ആണ്.
നാല് വർഷം കൊണ്ട് ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ സർക്കാരിന് ലഭിച്ചത് 1225.57 കോടി രൂപയാണ്. ഒരു ബാർ ലൈസൻസ് പുതുക്കുന്നത് 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്.
അടിച്ചുപൊളിയുടെ ഹബ്ബായ എറണാകുളത്തു നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബാർ ലൈസൻസ് ഫീസ് ലഭിച്ചത്. പൂരനഗരിയായ തൃശൂർ രണ്ടാം സ്ഥാനത്തും തലസ്ഥാനം മൂന്നാം സ്ഥാനത്തുമാണ്.
സ്വകാര്യ FL-4A ലൈസൻസ് വഴി പ്രവർത്തിക്കുന്ന ക്ലബുകൾ വഴിയും സർക്കാരിന് ഭീമൻ തുകയാണ് ഖജനാവിൽ വീഴുന്നത്. 20 ലക്ഷം രൂപയാണ് നിലവിൽ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസ്.
കൊച്ചി മെട്രൊ സ്റ്റേഷനിലും കോഴിക്കോട് മാളിലും മദ്യവിൽപ്പന തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ; ക്യൂ നിൽക്കാതെ വാങ്ങാം 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യങ്ങൾ; വരുന്നു 5 സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ
തിരുവനന്തപുരം: പെപ്സിയും കൊക്കോ കോളയുമൊക്കെ അടിപൊളിയായി ഡിസ്പ്ലേ ചെയ്യുന്നത് കണ്ടിട്ടില്ലേ, ഇനി അതുപോലെ തന്നെ മനോഹരമായി മദ്യ കുപ്പികൾ ഡിസ്പ്ലേക്ക് വെയ്ക്കും.
സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കാനാണ് ബവ്റിജസ് കോർപറേഷൻ്റെ തീരുമാനം.
ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ തുടങ്ങുന്ന, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളിലാവും മദ്യകമ്പനികൾക്ക് ബ്രാൻഡ് ഡിസ്പ്ലേക്ക് അവസരം ഒരുങ്ങുന്നത്.
കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങാനാണ് പദ്ധതി. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാണ് ഷോപ്പ് തുടങ്ങുന്നത്.
നിലവിൽ ബവ്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിലുള്ള സെൽഫ് ഹെൽപ് ഷോപ്പുകളാണ്. 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്കു മുകളിലുള്ള മദ്യം മാത്രമാകും വിൽക്കുക. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടകക്കെട്ടിടം ലഭിക്കാത്ത സ്ഥിതി മാറി. ‘ബവ് സ്പേസ്’ പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്കു നൽകാൻ സമ്മതമറിയിച്ചിട്ടുണ്ട്.
കേരളത്തിലും ഗോവ മോഡൽ മദ്യവിൽപ്പന! ഓഫർ ടൂറിസം സീസണിൽ മാത്രം; കുറഞ്ഞ ലൈസൻസ് ഫീസ്; റെസ്റ്റോറൻ്റുകളിൽ ലഹരി കുറഞ്ഞ മദ്യം ഉടൻ
തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറൻറുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സർക്കാർ. ടൂറിസം സീസണുകളിൽ മാത്രം കുറഞ്ഞ ലൈസൻസ് ഫീസിൽ ഇവയുടെ വിൽപനക്ക് അനുമതി നൽകാനാണ് തീരുമാനം. beer and wine available in restaurants and resorts
ടൂറിസം സീസണിലെ മൂന്ന് മാസമാണ് ഈ സൗകര്യം. വിദേശ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകൾക്ക് പ്രത്യേക ലൈസൻസ് അനുവദിക്കുമെന്ന 2023-24 മദ്യനയത്തിൻറെ തുടർച്ചയായാണ് തീരുമാനം.
നാല് ലക്ഷം രൂപ ചെലവിൽ ഒരുവർഷത്തേക്ക് എഫ്.എൽ 11 ലൈസൻസ്അനുവദിക്കുന്ന രീതി നേരത്തേ ഉള്ളതാണ്. ഇത് നാല് പാദവാർഷികാടിസ്ഥാനത്തിൽ (മൂന്ന് മാസം) ഒരു ലക്ഷം രൂപ ചെലവിൽ ലൈസൻസ് അനുവദിക്കും.
ഇതിനുള്ള ചട്ടങ്ങൾ പൂർത്തിയായെങ്കിലും ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
സംസ്ഥാന സർക്കാർ ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം ചെയ്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നൽകുന്ന ക്ലാസിഫിക്കേഷൻ
ലഭിച്ചതുമായ റസ്റ്റോറന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷൻ ലഭിച്ച ഹോട്ടലുകൾക്കും അപേക്ഷിക്കാം.
ബിയറും വൈനും ഒഴുക്കാൻ വഴിവെട്ടി സർക്കാർ
ആഘോഷമേതായാലും ലഹരി വേണമെന്ന സംസ്കാരത്തിലേക്ക് പുതുതലമുറ മാറിയെന്ന് സാമൂഹികശാസ്ത്രജ്ഞർ നിരീക്ഷിക്കുന്ന വേളയിലാണ് ബിയർ, വൈൻ ലഭ്യത ഇരട്ടിയാക്കുന്ന സർക്കാർ നടപടി.
മൂന്ന് സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ലഭിച്ചിരുന്ന എഫ്.എൽ 11 ലൈസൻസ് സീസണുകളിലേക്ക് ചുരുക്കുമ്പോൾ നക്ഷത്ര പദവി ഒന്ന് മതിയെന്നതാണ് ഇതിലെ അപകടം.
വരുംകാലങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തട്ടുകടകളിലും ബിയറും വൈനും ലഭിക്കുമെന്ന് മദ്യവിരുദ്ധ പ്രവർത്തകർ പറയുന്നു.
ENGLISH SUMMARY:
According to reports, liquor worth ₹17,000 crore was sold in the past year in Kerala’s alcohol industry. While record-breaking sales continue through Bevco outlets alone, data also reveals that the renewal of bar licenses contributes significantly to the state’s revenue.