കോഴിക്കോട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കുന്നമംഗലത്ത് ആണ് അപകടമുണ്ടായത്.
മഞ്ചേരി സ്വദേശി ജെസീലാണ് മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്ത കാവന്നൂർ സ്വദേശി ഷഹബാസിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും കോഴിക്കോടുള്ള മതപഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ്.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം. കാസർകോട് സ്വദേശി അമ്പിളി ആണ് മരിച്ചത്.
വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.ഇന്നലെ രാത്രി 11മണിയോടെയാണ് അമ്പിളിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠി കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.