web analytics

ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങി: ഇടുക്കിയിൽ റോങ് സൈഡിലെത്തിയ കെഎസ്ആർടിസി ബസിടിച്ച് തപാൽ ജീവനക്കാരന് പരിക്ക്

ഇടുക്കി കുട്ടിക്കാനം – കട്ടപ്പന മലയോര ഹൈവേയിൽ ഡ്രൈവർ ഉങ്ങിയതിനെ തുടർന്ന് എതിർ ദിശയിലെത്തിയ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരന് പരിക്ക്. സ്‌കൂട്ടർ യാത്രികനും കാഞ്ചിയാർ തപാൽ ഓഫീസിലെ ഇഡിഎംസിയുമായ മധുസൂദനൻ നായർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11ന് തൊപ്പിപ്പാള ജങ്ഷനിലാണ് അപകടം.

കോവിൽമല തപാൽ ഓഫീസിലേക്ക് കത്തുകളുമായി പോകുകയായിരുന്നു മധുസൂദനൻ നായർ. കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് എതിർദിശയിലേക്ക് തെന്നിമാറി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ ബസിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനൻ നായർ കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഈ തടികഷ്ണം വെറും10 ഗ്രാം കയ്യിലുണ്ടോ..? ഒരു കിലോ സ്വർണ്ണം വാങ്ങാം…!

കാര്യം ഒരു തടി കഷ്ടമാണ്. എന്നാൽ വെറും 10 ഗ്രാം തടികഷ്ണത്തിന് ഒരു കിലോഗ്രാം സ്വർണ്ണത്തെക്കാൾ വിലയുണ്ട്. അങ്ങിനൊരു മരമുണ്ടോ..? ഉണ്ട്. അഗർവുഡ് ഇനത്തിൽ എറ്റവും അപൂർവമായ കൈനം എന്നറിയപ്പെടുന്ന മരമാണ് ലോകത്തിലെ എറ്റവു വിലപിടിപ്പുള്ള മരമായി കണക്കാക്കപ്പെടുന്നത്.

വെറും 10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപ (103,000 ഡോളർ) വില ലഭിക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ തുകയ്ക്ക് ഒരാൾക്ക് ഏകദേശം 1 കിലോ സ്വർണ്ണം വാങ്ങാം. 600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോഗ്രാം കഷണം 171 കോടി രൂപയ്ക്കാണ് (20.5 മില്യൺ ഡോളർ) വിറ്റുപോയത്.

തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന അഗർവുഡിന്റെ പ്രത്യേകത അതിന്റെ സമാനതകളില്ലാത്ത സുഗന്ധം തന്നെയാണ്. ഇതിനെ പലപ്പോഴും “ദൈവങ്ങളുടെ മരം” എന്നും വിളിക്കാറുണ്ട്.

പെർഫ്യൂം വ്യവസായത്തിൽ, പ്രത്യേകിച്ച് ഊദിന്റെ ഉൽപാദനത്തിനു വേണ്ടിയാണിത് പ്രധാനമായും ഇതിന്റ തടി ഉപയോഗിക്കുന്നത്. ലഭ്യതക്കുറവും സമാനതകളില്ലാത്ത സുഗന്ധവും കൈനത്തിനെ കൊതിപ്പിക്കുന്ന നിധിയാക്കിമാറ്റുന്നു.

അഗർവുഡ് സൃഷ്ടിക്കുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് കൈനാമിന്റെ അസാധാരണ മൂല്യത്തിന് പിന്നിലെ കാരണം. അഗർവുഡ് ഒരു പ്രത്യേക തരം പൂപ്പലിന്റെ അണുബാധയ്ക്ക് വിധേയമാകുമ്പോഴാണ് പരിവർത്തനം സംഭവിക്കുന്നത്. ഇതിന്റെ പ്രതിപ്രവർത്തനത്തിന്റെ ഫലമായി മരത്തിൽ ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു കറ സ്രവിക്കുന്നു.

ഇത് ക്രമേണ മരത്തെ സുഗന്ധമുള്ളതാക്കിമാറ്റുന്നു. പതിറ്റാണ്ടുകളാണ് ഈ പ്രക്രിയയ്ക്ക് ആവശ്യമായി വരുന്നത്. അഗർവുഡ് മരങ്ങളിൽ വളെരെ ചെറിയ ഒരു വിഭാഗത്തിൽ മാത്രമെ കൈനം എന്ന് തരംതിരിക്കാവുന്ന രീതിയിൽ ഈ രാസ പ്രവർത്തനങ്ങൾ നടക്കാറുള്ളു.

ജപ്പാനിലും ചൈനയിലും ഈ മരം ആത്മീയപരായ ആചാരങ്ങളിലും പ്രധാന സ്ഥാനം വഹിക്കുന്നു. ഇന്ത്യയിൽ അഗർവുഡിന്റെ തലസ്ഥാനമായി അറിയപ്പെടുന്നത് അസമാണ്. അസമിൽ പ്രാദേശിക കർഷകർ ഈ മരം കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്നു.

മിഡിൽ ഈസ്റ്റിൽ, അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി പരമ്പരാഗതമായി അഗർവുഡിന്റെ ചെറിയ കഷണങ്ങൾ കത്തിക്കാറുണ്ട്. കൊറിയയിൽ ഔഷധ വൈനുകളിൽ ഈ മരം ഒരു അവശ്യ ഘടകമാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ 'മിന്നൽ' നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ! ഏലപ്പാറ: ലോഡ്ജ്...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും കിലോയ്ക്ക്...

സുധിയും മിനിയും ഇന്നും മലയാളിമനസ്സുകളിൽ! 29 വർഷങ്ങൾക്ക് ശേഷം ഫാസിലിനൊപ്പം ആ പഴയ ‘ചോക്ലേറ്റ് ഹീറോ’;വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രപുസ്തകത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് 'അനിയത്തിപ്രാവ്'. ഒരു...

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!

കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്! കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി...

Related Articles

Popular Categories

spot_imgspot_img