web analytics

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ ചെങ്ങന്നൂരിലാണ് അപകടമുണ്ടായത്. 46 പേര്‍ക്ക് പരിക്കേറ്റെന്ന് ആണ് സൂചന.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹനിശ്ചയ പരിപാടിയിലേക്ക് പോകുന്ന സംഘത്തിന്റെ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് സംഭവം.

അടിമാലിയിൽ നിന്ന് തിരുവനന്തപുരംയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും, ആനയാടിയിൽ നിന്ന് തേനങ്ങനയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽപ്പെട്ട വാഹനങ്ങളെ ക്രെയിനുകൾ ഉപയോഗിച്ച് മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയുമാണ്.

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിയുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആക്കി.
ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു.

ശനിയാഴ്ച 12- മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം നടന്നത്.

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.

മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ മുരുകേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.

കണ്ടുനിന്നവര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സനല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

കൊല്ലം: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊട്ടാരക്കര പൊലിക്കോട് ആനാട് വെച്ചാണ് അപകടമുണ്ടായത്.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സാബു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെയാണ് സാബു സഞ്ചരിച്ച കാറിൽ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐ സാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎൽ 24 ബി 3446 നമ്പർ വാഗൺ ആർ കാറിലായിരുന്നു എസ്ഐ സഞ്ചരിച്ചത്.

കെഎൽ 02 ബിഡബ്ല്യു 2027 നമ്പർ പിക്കപ്പ് ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം മറിയുകയും കാർ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് ജീപ്പ് മറികടക്കാൻ ശ്രമിച്ച സ്‌കൂട്ടറും മറിഞ്ഞു. സ്കൂട്ടർ യാത്രികർക്ക്കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Summary: A major accident occurred in Chengannur, Alappuzha, involving a collision between a KSRTC bus and a tourist bus. Initial reports indicate that 46 people sustained injuries, with some in serious condition.

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും; അതും 5 വർഷത്തേക്ക്

ഒറ്റ ഉറപ്പ് മാത്രം മതി… ഇനി ക്ഷേത്രങ്ങളിലേക്ക് കൊമ്പൻമാരെ സൗജന്യമായി കിട്ടും;...

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

Related Articles

Popular Categories

spot_imgspot_img