കൊച്ചി: കൊച്ചിയിൽ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ട് ലോറി ഡ്രൈവര്‍ മരിച്ചു. കാക്കനാട് മെട്രോ നിര്‍മാണത്തിനിടെയാണ് അപകടം നടന്നത്. ആലുവ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍(28) ആണ് മരിച്ചത്.(Accident during metro construction in Kochi; lorry driver died)
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദാരുണ സംഭവം. മെട്രോ നിർമാണം നടക്കുന്നിടത്ത് മണ്ണ് നീക്കം ചെയ്യാനായി എത്തിയ ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോഡ് നിറഞ്ഞോ എന്ന് പരിശോധിക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. ഈ സമയത്താണ് ഡ്രൈവര്‍ ലോറിക്കും ജെസിബിക്കും ഇടയില്‍പ്പെട്ടത്.
അപകടം നടന്നയുടൻ തന്നെ അവിടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.