തമിഴ്നാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മൂന്നുവയസ്സുകാരിയായ മകളും മരിച്ചു. പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്.
പ്രിയങ്ക അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കിൽ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. പ്രിയങ്ക ഭർത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ശരവണൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.