പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും കൂടി. ഈ സാഹചര്യത്തിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. പാലക്കാട്ടാണ് ആദ്യഘട്ട നിയന്ത്രണം. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി എത്തിയിരിക്കുകയാണ്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 2വരെ വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ അലങ്കാര വിളക്കുകള്‍ കെടുത്തണം. എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി ക്രമീകരിക്കണം. ജല അതോറിറ്റിയുടെയും ലിഫ്റ്റ് ഇറിഗേഷന്റെയും പമ്പിങ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.
പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത എന്നാണ്. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളിൽ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയർമാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.