ഓൺലൈൻ വിവരശേഖരണ ശേഖരണ ദാതാക്കളായ നോമ്പിയോയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി ഈ വർഷം തിരഞ്ഞെടുത്തത് അബുദബിയെ. 329 നഗരങ്ങളുള്ള പട്ടികയിൽ വെനസ്വേലയിലെ കാരക്കസാണ് ഏറ്റവും അരക്ഷിതത്വം നിറഞ്ഞ നഗരമായി രേഖപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ.യിലെ തന്നെ അജ്മാൻ, ദുബൈ , റാസൽഖൈമ എന്നീ എമിറേറ്റുകളും മികച്ച സുരക്ഷ നൽകുന്നവയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അബുദബി നൽകുന്ന മികച്ച സുരക്ഷ നഗരത്തിന്റെ ആകർഷണം വർധിപ്പിച്ചതായാണ് അബുദബി പോലീസ് കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂവൽ റിപ്പോർട്ടിനോട് പ്രതികരിച്ചത്.
Also read: ക്യാൻസർ മാറുമെന്ന വിശ്വാസം: അഞ്ചുവയസ്സുകാരനെ അമ്മ ഗംഗയിൽ മുക്കിക്കൊന്നു