ഈ വിശാലമായ ലോകത്ത് നാം മാത്രമാണ് ജീവിക്കുന്നത്എന്ന ധാരണയാണ് മനുഷ്യനുള്ളത്. അതുകൊണ്ടുതന്നെ അവൻ തന്നെക്കാൾ ചെറിയ ജീവികളെ ശ്രദ്ധിക്കാറുമില്ല. എന്നാൽ മനുഷ്യർ ഇത്തരത്തിൽ നടക്കുമ്പോൾ നമ്മൾ അറിയാത്ത പ്രപഞ്ച രഹസ്യങ്ങളുടെ കലവറ തന്നെയുണ്ട് ഇവിടെ എന്ന കാര്യം വിസ്മരിക്കരുത്. അത്തരം ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. ഇത്രയും വലിയ പുരോഗമനം പറയുമ്പോഴും മനുഷ്യന് ഇന്നും ഒരാളെ കൊല്ലണമെങ്കിൽ ആയുധം വേണം. എന്നാൽ ഇതൊന്നുമില്ലാതെ ഒറ്റയടിക്ക് 26 മനുഷ്യരെ കൊല്ലാൻ തക്ക ശക്തിയുള്ള ഒരു ഇത്തിരി കുഞ്ഞൻ ജീവി ഇവിടെ ജീവിക്കുന്നുണ്ട്.
പറഞ്ഞുവരുന്നത് ഒരു നീരാളിയെ കുറിച്ചാണ്. നീലവളയം ശരീരത്ത് ആകെ കാണപ്പെടുന്ന ഈ കുഞ്ഞൻ ജീവി പക്ഷേ നിസ്സാരക്കാരനല്ല. കടലിന്റെ ആഴങ്ങളിൽ ജീവിക്കുന്ന ഇവന് ആരോഗ്യവാനായ ഒരു മനുഷ്യനെ വെറും 20 മിനിറ്റിനുള്ളിൽ കൊല്ലാൻ കഴിയും. പ്രധാനമായും സ്വയം പ്രതിരോധത്തിനായാണ് ഇത് ഇത്രയും വിഷം കൂട്ടുന്നതെങ്കിലും ചെറു ജീവികളെ പിടികൂടാനും മറ്റും ഇത് നീരാളിയെ സഹായിക്കുന്നുണ്ട്.
Don't let its size fool you – the blue-ringed octopus carries enough venom to kill a human in as little as 20 minutes! Though it uses the toxin primarily for defence, it also comes in handy to take down small prey like crabs and shrimp 🐙💪
🎥: Jacob Guy pic.twitter.com/Dtidqe3xjr
— Lewis Pugh Foundation (@LewisPughFDN) May 21, 2024
എങ്ങനെയാണ് ഈ ഇത്തിരി കുഞ്ഞൻ ഇത്ര അപകടകാരിയാകുന്നത്? ഇവന്റെ ഉമിനീർ ഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന സിംബയോട്ടിക്ക് ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ടെട്രോടോക്സിൻ ആണ് വില്ലൻ. സൈനൈഡ് നേക്കാൾ ആയിരം മടങ്ങ് വിഷാംശം ഉള്ള സംയുക്തമാണിത്. ഇത് ഒരു ന്യൂറോ ടോക്സിക് ആണ്. അതായത് മനുഷ്യ ശരീരത്തിൽ എത്തിയാൽ ഇത് നമ്മുടെ നാഡീ വ്യവസ്ഥയെ അപ്പാടെ തകരാറിലാക്കും. ഇത് മനുഷ്യ ശരീരത്തിൽ എത്തിയാൽ പേശികളെ വളരെ വേഗം ദുർബലപ്പെടുത്തും. ഡയഫ്രം അടക്കം തളരുന്നതിനാൽ ശ്വാസ തടസ്സം നേരിടും. വെറും മിനിറ്റുകൾക്കുള്ളിൽ ആണ് ഇത് സംഭവിക്കുക. പിന്നാലെ മരണവും സംഭവിക്കും. ഇത്ര മാരകമായ വിഷം കൊണ്ടു നടക്കുന്ന ഈ ജീവി പക്ഷേ കാണാൻ അതിസുന്ദരനാണ്. നാം അറിയാത്ത എന്തെല്ലാം അത്ഭുതങ്ങൾ പ്രകൃതി നമുക്കായി കാത്തുവെച്ചിരിക്കുന്നു….!
Read also:ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് എവിടെയൊക്കെ ?? മുന്നറിയിപ്പ് നൽകി കേരള പോലീസ്