സഞ്ജു സാംസണിന്റെ ക്യാപ്റ്റന്സിയെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. താരത്തിന്റെ ക്യാപ്റ്റൻസി അതിഗംഭീരമാണെന്നും സാഹചര്യങ്ങൾ വിലയിരുത്തിയാണ് സഞ്ജു ഓരോ മത്സരത്തിലും ബാറ്റു ചെയ്യുന്നതെന്നും ആരൺ ഫിഞ്ച് പറയുന്നു. മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് ഒൻപതു വിക്കറ്റ് വിജയം നേടിയതിനു പിന്നാലെയായിരുന്നു ഫിഞ്ചിന്റെ അഭിനന്ദനം.
”ഈഗോ ഇല്ലാതെയാണ് സഞ്ജു ഐപിഎല്ലിൽ മുന്നോട്ടുപോകുന്നത്. സമ്മർദഘട്ടങ്ങളിൽ പോലും രാജസ്ഥാൻ റോയൽസ് എത്ര ശാന്തമായാണു കളിക്കുന്നതെന്നു നിങ്ങൾ നോക്കൂ. ടീമിന് എന്താണോ വേണ്ടത് ആ ഇന്നിങ്സാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഓരോ സാഹചര്യത്തിലും ആ സാഹചര്യത്തിനനുസരിച്ച് അദ്ദേഹം കളിക്കുന്നു. ടീമിന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് തീർച്ചയായും ക്യാപ്റ്റൻ സഞ്ജു സാംസണ് അവകാശപ്പെട്ടതാണ്.’’–ഫിഞ്ച് പറഞ്ഞു.
Read also: പടയപ്പ വീണ്ടും കാടിറങ്ങി; ജനവാസ മേഖലയിൽനിലയുറപ്പിച്ച ആനയെ തുരത്താൻ ശ്രമം