web analytics

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തി. ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം സംസ്ഥാനത്ത് എത്തിയത്.

കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് അരവിന്ദ് കെജരിവാള്‍ ചികിത്സ നടത്തുന്നത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.

കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ് അദ്ദേഹം. 452 വോട്ട് നേടിയാണ് സി.പി.രാധാകൃഷ്ണൻ വിജയിച്ചത്.

767 പാർലമെന്റംഗങ്ങൾ ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ആണ് ലഭിച്ചത്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു അദ്ദേഹം. കയർ ബോർഡ് മുൻ ചെയർമാനാണ്.

ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. കൂടാതെ തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.

ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ചത്.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ സി വിപ്ലവത്തിനൊടുവിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശർമ ഒലി രാജിവച്ചു.

അഴിമതിക്കും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം.

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശർമ ഒലി രാജിവച്ചത്.

Summary: AAP leader and former Delhi CM Arvind Kejriwal arrives in Kerala for Ayurvedic treatment

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

15,000 ജോലികൾ വെട്ടിക്കുറച്ച് വൻ പിരിച്ചുവിടൽ നടത്തിയതിനു പിന്നാലെ ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ്; കാരണം ഇതാണ്….

ജീവനക്കാരുടെ ലൈബ്രറി, പത്രം എന്നിവ നിർത്തലാക്കി മൈക്രോസോഫ്റ്റ് മൈക്രോസോഫ്റ്റ് മാസങ്ങളായി കൃത്രിമബുദ്ധി...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റ്’ ഐഎംഡിബി മോസ്റ്റ് ആൻറിസിപ്പേറ്റഡ് ലിസ്റ്റിൽ ഇന്ത്യൻ സിനിമയുടെ വിപണി...

മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച പോകുമോ? ‘ബ്രോക്കർ ബ്രോ’യിൽ തൃശൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ

മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച പോകുമോ? ‘ബ്രോക്കർ ബ്രോ’യിൽ തൃശൂർ സ്വദേശിയുടെ...

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ്

നിത്യഹരിത നായകനെ നേരിൽ കണ്ട് അന്തംവിട്ട ഒരു താരപുത്രന്റെ ഓർമ്മക്കുറിപ്പ് മലയാള സിനിമയിൽ...

Related Articles

Popular Categories

spot_imgspot_img