അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറുന്നു; ആധാർ പുതുക്കൽ ഇനി അക്ഷയ വഴി മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ആധാർ പുതുക്കുന്നതിനായി നീണ്ട നിരയാണ്. ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിക്കുമെന്ന വാർത്ത വന്നതിനെ തുടർന്നാണ് തിരക്ക് വർധിച്ചത്. എന്നാൽ മാര്‍ച്ച് 14 വരെ സൗജന്യമായി ആധാർ പുതുക്കാം എന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ കഴിയുക. എന്‍​റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.

ആധാർ എങ്ങനെ പുതുക്കാം

യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായാണ് വിവരങ്ങള്‍ പുതുക്കേണ്ടത്.

ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നത് ഉറപ്പാക്കണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വേണം. സൈറ്റില്‍ കയറി ഡോക്യുമെന്റ് അപ്ഡേറ്റിൽ ക്ലിക്ക് ചെയ്ത് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കണം. അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തിരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. കിട്ടുന്ന അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ വഴി അപ്ഡേറ്റ് ഘട്ടങ്ങൾ മനസ്സിലാക്കുക

ആധാർ നിർബന്ധമായും പുതുക്കണം

രാജ്യത്തെ ഏറ്റവും പ്രധാനമായതും അടിസ്ഥാനപരമായിട്ടും ഉള്ള തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സാമ്പത്തികം മുതൽ പല മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ആധാർ കാർഡുകൾ നിർബന്ധമാണ്. കൃത്യമായി ആധാർ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കിങ് മേഖല, സർക്കാർ സേവനങ്ങൾ തുടങ്ങിയയിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും. പത്ത് വർഷം കൂടുമ്പോൾ ആധാർ രേഖകൾ പുതുക്കണമെന്നാണ് സർക്കാർ നിർദേശം.

 

Read Also: ഡീപ് ഫെയ്ക്കിന് പിന്നാലെ സ്ത്രീകളെ നഗ്നരാക്കുന്ന ആപ്പുകൾ വ്യാപകമായി പ്രചരിക്കുന്നു !സുരക്ഷിതരാകാൻ ഇക്കാര്യങ്ങൾ കരുതിയിരിക്കുക: ഗ്രാഫിക്കയുടെ റിപ്പോർട്ട്

 

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

യാത്രയ്ക്കിടെ ഡ്രൈവർ കുഴഞ്ഞു വീണു; ബസ് ഇടിച്ചുകയറി ഒരു മരണം

കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. കോട്ടയം ഇടമറ്റത്ത് വെച്ച്...

പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി, അതും ഡോക്ടറിൽ നിന്ന്; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ...

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

കൊടും ചൂട് തന്നെ; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ...

Related Articles

Popular Categories

spot_imgspot_img