ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുദ്രപ്പത്രങ്ങളുടെ അച്ചടി സർക്കാർ നിയന്ത്രിച്ചതോടെ 20, 50, 100, 200, 500, 1000 രൂപ മുദ്രപത്രങ്ങൾ കിട്ടാനില്ല. ഒരു മാസം മുമ്പു വരെ 500 രൂപയുടെ മുദ്രപത്രം ആ വശ്യത്തിന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വടക്കൻ ജില്ലകളിൽ പലയിടത്തും 500, 1000 രൂപയുടെ മുദ്ര പത്രങ്ങൾപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. Aadhaar documents shifted to e-stamping; Stamp papers are not available
നിലവിൽ ആധാരം രജിസ്ട്രേഷന് മാത്രമാണ് കേരളത്തിൽ ഇ-സ്റ്റാമ്പ് നടപ്പാക്കിയിട്ടുള്ളൂ. ജനന സർട്ടിഫിക്കറ്റ്, വാടക കരാർ, നേട്ടറി, ബോണ്ട്, സത്യവാങ്ങ് മൂലം, ധാരണ 50, 100 രൂപയുടെ മുദ്രപത്രത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടാവുക.
ബോണ്ട്, വാടക കരാർ, സത്യവാങ്മൂലം, ആധാരം പകർപ്പ്, ധാരണപത്രം, വാടക കരാർ തുടങ്ങിയവക്കെല്ലാം 100, 200 വരെയുള്ള മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. ഇവക്ക് ആറു മാസം മുമ്പുതന്നെ ക്ഷാമം അ നുഭവപ്പെട്ടിരുന്നു.
ഇതോടെ 500 രൂപയുടെ മുദ്രപത്രമായിരുന്നു ഉ പയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അതും ലഭിക്കാതായതോടെ 2000 രൂപ മുടക്കേണ്ട അവസ്ഥയിലാണ് ആവശ്യക്കാർ. വിദേശത്തുൾപ്പെടെ പഠനത്തിനു തയാറെടുക്കുന്ന വിദ്യാർഥികളെയും മുദ്രപത്രക്ഷാമം ബാധിച്ചിട്ടുണ്ട്.