web analytics

പ്രണയപ്പക; 22 ഫീമെയിൽ കോട്ടയം സിനിമ മോഡൽ പ്രതികാരം; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ആൺ സുഹൃത്തിനെ അക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.

വിവാഹ കാര്യം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് സഹായത്തിനായി പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും ഇയാൾ പൊലീസിനെ അറിയിച്ചു.

യുവതിയും യുവാവും അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. കാറിൽ വെച്ച് അക്രമം നടന്നതെന്നാണ് യുവാവിന്റെ മൊഴി. എന്നാൽ ഗസ്റ്റ് ഹൗസിൽ വെച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

Related Articles

Popular Categories

spot_imgspot_img