50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യെടുക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് 65,000 രൂപ; കടക്കെണിയിലായതോടെ ജീവനൊടുക്കി

അ​ഗ​ളി: അ​ട്ട​പ്പാ​ടി മു​ണ്ട​ൻ​പാ​റ ഇ​ടി​ഞ്ഞ​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പി​നി​ര​യാ​യ​തി​നെ തു​ട​ർന്നെന്ന് പരാതി. ബന്ധുക്കളുടെ പരാതിയിൽ സം​ഭ​വ​ത്തി​ൽ അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ടി​ഞ്ഞ​മ​ല​യി​ൽ മു​ണ്ട​ക്ക​ൽ വീ​ട്ടി​ലെ എം.​എ​സ്. സ​ന​ൽ​കു​മാ​റാ​ണ് (36) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഡി​സം​ബ​ർ 28ന് ​രാ​വി​ലെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ സ​ന​ൽ​കു​മാ​റിനെ ക​ണ്ടെ​ത്തി​യ​ത്. ഇയാളുടെ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മൈ​ക്രോ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​വു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന വി​വ​രം കു​ടും​ബ​മ​റി​യു​ന്ന​ത്. 50,000 രൂ​പ ഓ​ൺ​ലൈ​ൻ വാ​യ്പ​യാ​യി സ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, പ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ വാ​യ്പാ​തു​ക​യു​ടെ 10 ശ​ത​മാ​നം കെ​ട്ടി​വെ​ച്ചാ​ൽ ഉ​ട​ൻ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ന​ൽ​കാ​മെ​ന്ന് ഹൈ​ദ​രാ​ബാ​ദിലെ വാ​യ്പ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

സ​ന​ൽ 5000 രൂ​പ അ​യ​ച്ചു​ന​ൽ​കി. എ​ന്നാ​ൽ, അ​യ​ച്ച അ​ക്കൗ​ണ്ട് ന​മ്പ​ർ മാ​റി​യെ​ന്നും 25,000 രൂ​പ പി​ഴ​യ​ട​ച്ചാ​ലേ വായ്പ നൽകാനാകു എന്നും ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ണിയാണെന്ന് അറിയാതെ യു​വാ​വ് സ​ഹോ​ദ​രി​യു​ടെ സ്വ​ർ​ണം പ​ണ​യം​വെ​ച്ച് ല​ഭി​ച്ച തു​ക അ​യ​ച്ചു ന​ൽ​കി. തൊട്ടുപിന്നാലെ അ​ക്കൗ​ണ്ടി​ൽ 35,000 രൂ​പ ബാ​ല​ൻ​സു​ണ്ടെ​ങ്കി​ലേ പ​ണ​മി​ട​പാ​ട് ന​ട​ത്താ​നാ​കൂ​വെ​ന്ന വി​ചി​ത്ര​വാ​ദം ത​ട്ടി​പ്പു​സം​ഘം മു​ന്നോ​ട്ടു​വെ​ച്ചു.

ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ സ്വ​ർ​ണം പ​ണ​യം​വെ​ച്ച് അ​ക്കൗ​ണ്ടി​ൽ പണം സൂ​ക്ഷി​ച്ചു. പിന്നീട്ആ ​പ​ണ​വും സം​ഘം കൈ​ക്ക​ലാ​ക്കി. വാ​യ്പ​യാ​യി ആ​വ​ശ്യ​പ്പെ​ട്ട 50,000 രൂ​പ സ​ന​ലി​ന് അ​യ​ച്ചെ​ന്നും നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം കാ​ര​ണം അ​ക്കൗ​ണ്ടി​ൽ ക​യ​റാ​ത്ത​താ​ണെ​ന്നും തോ​ന്നി​പ്പി​ക്കു​ന്ന ഒ​രു ര​സീ​തും അയച്ചു ന​ൽ​കി.

പി​ന്നീ​ട് പ​ല പ്രവശ്യം പ​ല ന​മ്പ​റു​ക​ളി​ൽ​നി​ന്നും ഇ​വ​രെ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ക​ടം വാ​ങ്ങി​യ​ട​ച്ച പ​ണം ഉ​ൾ​പ്പെ​ടെ ഒ​രു രൂ​പ​പോ​ലും തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ സ​ന​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് സ​ഹോ​ദ​രി സ​രി​ത പോലീസിനോട് പ​റ​ഞ്ഞു. ഈ ​ക​മ്പ​നി​യി​ലേ​ക്ക് വി​ളി​ച്ചാ​ൽ എ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് സ​ന്തോ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഗ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ വെ​യി​റ്റ​റാ​യി​രു​ന്ന സ​ന​ൽ കു​ടും​ബ​ത്തി​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു. അ​മ്മ​യും സ​ന​ലും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

അവരുടെ പുറംവും വയറും കാണാം

ന്യൂഡൽഹി: ബുർഖ ധരിക്കാതെ മസ്ജിദിനുള്ളിൽ കയറിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു പത്തനംതിട്ട∙ കാർ നിയന്ത്രണം വിട്ട് കുളത്തിൽ...

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

Related Articles

Popular Categories

spot_imgspot_img